തുടര്‍ച്ചയായ നാലാം ദിനത്തിലും മുന്നേറ്റം തുടര്‍ന്ന് സൂചികകള്‍

മണപ്പുറം ഫിനാന്‍സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 26 കേരള കമ്പനി ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2022-08-01 11:02 GMT

ഇന്ത്യന്‍ ഓഹരി സൂചികയില്‍ മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ നാലം ദിവസമാണ് സൂചികകള്‍ ഉയരുന്നത്. സെന്‍സെക്‌സ് 545.25 പോയ്ന്റ് ഉയര്‍ന്ന് 58,115.50 പോയ്ന്റിലും നിഫ്റ്റി 181.70 പോയ്ന്റ് ഉയര്‍ന്ന് 17,340 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

2230 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1145 ഓഹരികളുടെ വില ഇടിഞ്ഞു. 187 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി, യുപിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച് യു എല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്‌സ് തുടങ്ങിയവയ്ക്ക് നേട്ടം ഉണ്ടാക്കാനായില്ല.
ഓട്ടോ, പവര്‍, ഓയ്ല്‍ & ഗ്യാസ് സെക്ടറല്‍ സൂചികകള്‍ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. 2-3 ശതമാനം ഇവയുടെ നേട്ടം. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും 1 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികള്‍ തിളങ്ങിയ ദിവസമായിരുന്നു ഇന്ന്. 26 കേരള കമ്പനി ഓഹരികളും നേട്ടമുണ്ടാക്കി. മണപ്പുറം ഫിനാന്‍സ് (5.65 ശതമാനം), കിംഹ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (4.93 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (4.42 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.41 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.29 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (3.79 ശതമാനം), ആസ്റ്റര്‍ ഡി എം (3.53 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.30 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
കേരള ആയുര്‍വേദ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി) എന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് ഇടിവുണ്ടായി.




 


Tags:    

Similar News