ആശങ്കയില്‍ ഉലഞ്ഞ് വിപണി, സെന്‍സെക്‌സ് 1.46 ശതമാനം ഇടിഞ്ഞു
11 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി
ആഗോള സാമ്പത്തിക ആശങ്കകള്‍ നിക്ഷേപകരെ ബാധിച്ചതിന് പിന്നാലെ ഓഹരി വിപണി ഇടിഞ്ഞു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1.46 ശതമാനം അഥവാ 872 പോയ്ന്റ് താഴ്ന്ന് 58,773.87 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ ഐടിസിയും നെസ്ലെ ഇന്ത്യയും ഒഴികെയുള്ള ഓഹരികളൊക്കെ ഇടിവിലായിരുന്നു.
ടാറ്റ സ്റ്റീല്‍ 4 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ ഏഷ്യന്‍ പെയ്ന്റ്സ്, വിപ്രോ, എല്‍ ആന്‍ഡ് ടി, ബജാജ്, അള്‍ട്രാടെക് സിമന്റ്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ടെക് എം, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ 2-3.8 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി 50 സൂചിക 268 പോയ്ന്റ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 17,491 ലാണ് ക്ലോസ് ചെയ്തത്.
മേഖലാതലത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക (3 ശതമാനം), നിഫ്റ്റി റിയല്‍റ്റി സൂചിക (2.7 ശതമാനം), നിഫ്റ്റി പിഎസ്ബി സൂചിക (2.2 ശതമാനം) എന്നിവയാണ് കനത്ത നഷ്ടം നേരിടേണ്ടി വന്നത്. വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഏകദേശം 2 ശതമാനത്തോളം ഇടിഞ്ഞു. ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക 1.15 ശതമാനം താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 11 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്,
വണ്ടര്‍ലാ ഹോളിഡേയ്‌സ്, മണപ്പുറം ഫിനാന്‍സ്, കിറ്റെക്‌സ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), എഫ്എസിടി, സിഎസ്ബി ബാങ്ക്, അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് തുടങ്ങിയവയുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.