നേരിയ നേട്ടവുമായി സൂചികകള്‍

19 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി

Update:2022-08-02 16:41 IST

നേരിയ നേട്ടമാണെങ്കിലും തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ് 20.86 പോയ്ന്റ് ഉയര്‍ന്ന് 58,136.36 പോയ്ന്റിലും നിഫ്റ്റി 5.50 പോയ്ന്റ് ഉയര്‍ന്ന് 17345.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മിക്ക ഏഷ്യന്‍, പടിഞ്ഞാറന്‍ വിപണികളെയും തളര്‍ത്തിയത് ഇന്ത്യന്‍ വിപണിയെയും ബാധിച്ചു. ആഗോളവിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞു വരുന്നുവെന്ന റിപ്പോര്‍ട്ടുകളും വിപണിക്ക് തിരിച്ചടിയായി.
1829 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. 1460 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 122 എണ്ണത്തിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, എന്‍ടിപിസി, മാരുതി സുസുകി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ യുപിഎല്‍, ഹീറോ മോട്ടോകോര്‍പ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര തുടങ്ങിയവയക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
പി എസ് യു ബാങ്ക്, പവര്‍ സെക്ടറല്‍ സൂചികകളില്‍ 2 ശതമാനം നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റി സൂചിക 1.7 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ 19 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.97 ശതമാനം), ഇന്‍ഡിട്രേഡ് (4.50 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.30 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.97 ശതമാനം), ഫെഡറല്‍ ബാങ്ക് (3.65 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.38 ശതമാനം), കേരള ആയുര്‍വേദ (3.36 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം വണ്ടര്‍ലാ ഹോളിഡേയ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, മുത്തൂറ്റ് ഫിനാന്‍സ്, എഫ്എസിടി തുടങ്ങി 9 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News