ഓഹരി സൂചികകള്‍ ഇന്നും ഉയര്‍ന്നു, നിറം മങ്ങി സ്‌മോള്‍, മിഡ് ക്യാപ് സൂചികകള്‍

തുടര്‍ച്ചയായി മൂന്നാം ദിവസത്തിലും മുന്നേറി സെന്‍സെക്‌സ്

Update: 2021-08-16 12:10 GMT

റിലയന്‍സ് ഇന്‍ഡസ്ട്രീസിലും ടാറ്റ സ്റ്റീലിലും ഫിനാന്‍ഷ്യല്‍ ഓഹരികളിലും നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും മുന്നേറി. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 55,681 എന്ന റെക്കോര്‍ഡ് തലം തൊട്ടെങ്കിലും 55,583 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. 145 പോയ്ന്റ് ഉയര്‍ച്ച. നിഫ്റ്റി 34 പോയ്ന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 16,563ലെത്തി.

ഇന്നും വിശാല വിപണി സമ്മര്‍ദ്ദത്തിലായിരുന്നു. ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക 0.57 ശതമാനവും ബിഎസ്ഇ മിഡ്കാപ് സൂചിക 0.18 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് പത്ത് കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ച്ച രേഖപ്പെടുത്തി. എവിറ്റി നാച്ചുറല്‍ പ്രോഡക്റ്റ്‌സ്, മണപ്പുറം ഫിനാന്‍സ്, റബ്ഫില ഓഹരി വിലകള്‍ രണ്ട് ശതമാനത്തിലേറെ വര്‍ധിച്ചു. കിറ്റെക്‌സ് ഓഹരി വില മൂന്നുശതമാനത്തോളം ഇടിഞ്ഞു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വില നാല് ശതമാനത്തിലേറെ താഴ്ന്നു. കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെ ഓഹരി വിലകളും ഇന്ന് താഴേക്ക് പോയി.

അപ്പോളോ ടയേഴ്‌സ് 226.00

ആസ്റ്റര്‍ ഡി എം 162.90

എവിറ്റി 76.55

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 143.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 356.65

സിഎസ്ബി ബാങ്ക് 316.30

ധനലക്ഷ്മി ബാങ്ക് 16.10

ഈസ്റ്റേണ്‍ ട്രെഡ്‌സ് 45.50

എഫ്എസിടി 129.05

ഫെഡറല്‍ ബാങ്ക് 85.85

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 80.85

ഹാരിസണ്‍സ് മലയാളം 193.75

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.40

കല്യാണ്‍ ജൂവലേഴ്‌സ് 65.00

കേരള ആയുര്‍വേദ 60.85

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.85

കിറ്റെക്‌സ് 159.10

കെഎസ്ഇ 2024.00

മണപ്പുറം ഫിനാന്‍സ് 170.15

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 398.00

മുത്തൂറ്റ് ഫിനാന്‍സ് 1474.45

നിറ്റ ജലാറ്റിന്‍ 282.60

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.98

റബ്ഫില ഇന്റര്‍നാഷണല്‍ 114.85

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.96

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.75

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 183.60

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 234.85

വണ്ടര്‍ലാ ഹോളിഡേയ്‌സ് 233.05

Tags:    

Similar News