മെറ്റല്‍, ഓയ്ല്‍& ഗ്യാസ്, റിയല്‍റ്റി ഓഹരികള്‍ നിറം മങ്ങി, ഐറ്റി തിളങ്ങി; നേരിയ ഇടിവോടെ ഓഹരി സൂചികകള്‍

എഫ്എസിടി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സ്‌കൂബീഡേ ഗാര്‍മന്റ്‌സ് തുടങ്ങി 12 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി;

Update:2021-12-30 17:52 IST

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 12.17 പോയ്്ന്റ് ഇടിഞ്ഞ് 57794.32 പോയ്ന്റിലും നിഫ്റ്റി 9.60 പോയ്ന്റ് താഴ്ന്ന് 17204 പോയ്ന്റിലും ക്ലോസ് ചെയ്തു.

1711 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1447 ഓഹരികളുടെ വിലയിടിഞ്ഞു. 89 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സിപ്ല, എച്ച് സി എല്‍ ടെക്‌നോളജീസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഐറ്റി, ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ഓയ്ല്‍ & ഗ്യാസ്, മെറ്റല്‍, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.22 ശതമാനം ഇടിവുണ്ടായപ്പോള്‍ സ്‌മോള്‍കാപ് സൂചികയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 12 എണ്ണത്തിന് മാത്രമാണ് ഇ്ന്ന് നേട്ടമുണ്ടാക്കിയത്. എഫ്എസിടി (7.99 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (7.76 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (6.14 ശതമാനം), ധനലക്ഷ്മി ബാങ്ക് (5.23 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.97 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം കിറ്റെക്‌സ്, എവിറ്റി, ആസ്റ്റര്‍ ഡി എം, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 16 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. ഫെഡറല്‍ ബാങ്ക് ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 



Tags:    

Similar News