നാലാം ദിവസവും ഇടിവോടെ ഓഹരി സൂചികകള്‍

അഞ്ച് കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update: 2022-01-21 12:24 GMT

തുടര്‍ച്ചയായ നാലാം ദിനത്തിലും ഓഹരി വിപണിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. സെന്‍സെക്‌സ് 427.44 പോയന്റ് താഴ്ന്ന് 59037.18 പോയ്ന്റിലും നിഫ്റ്റി 139.85 പോയ്ന്റ് ഇടിഞ്ഞ് 17617.15 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിക്കല്‍ തുടരുന്നതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിപണിക്ക് തിരിച്ചടിയായി. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും കമ്പനികളുടെ വരുമാനം പ്രതീക്ഷ നിലയില്‍ വളരാത്തതും ആഗോള വിപണിയെ ദുര്‍ബലമാക്കിയതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു.

926 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2466 ഓഹരികളുടെ വിലയിടിഞ്ഞു. 74 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഡോ റെഡ്ഡീസ് ലാബ്‌സ്, എച്ച് സി എല്‍ ടെക്‌നോളജീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊട്ടക് ബാങ്ക്, മാരുതി സുസുകി, നെസ്ലെ, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ ഓഹരികളുടെ വില ഉയര്‍ന്നു.
സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 2.01 ശതമാനവും സ്‌മോള്‍കാപ് സൂചികയില്‍ 1.96 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
അഞ്ച് കേരള കമ്പനികളുടെ ഓഹരിവില ഇന്ന് ഉയര്‍ന്നു. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (9.30 ശതമാനം), എവിറ്റി (1.86 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (1.12 ശതമാനം), കേരള ആയുര്‍വേദ (0.65 ശതമാനം), കെഎസ്ഇ (0.30 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, എഫ്എസിടി, ആസ്റ്റര്‍ ഡി എം, മണപ്പുറം ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 23 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 223.70

ആസ്റ്റര്‍ ഡി എം 189.55

എവിറ്റി 84.90

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 132.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 345.35

സിഎസ്ബി ബാങ്ക് 241.10

ധനലക്ഷ്മി ബാങ്ക് 14.69

ഈസ്റ്റേണ്‍ ട്രെഡ്‌സ് 49.70

എഫ്എസിടി 142.75

ഫെഡറല്‍ ബാങ്ക് 93.90

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 84.20

ഹാരിസണ്‍സ് മലയാളം 180.70

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.50

കല്യാണ്‍ ജൂവലേഴ്‌സ് 67.80

കേരള ആയുര്‍വേദ 77.20

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 51.80

കിറ്റെക്‌സ് 246.35

കെഎസ്ഇ 2209.05

മണപ്പുറം ഫിനാന്‍സ് 155.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 353.00

മുത്തൂറ്റ് ഫിനാന്‍സ് 1431.05

നിറ്റ ജലാറ്റിന്‍ 263.70

പാറ്റ്‌സ്പിന്‍ ഇന്ത്യ 12.70

റബ്ഫില ഇന്റര്‍നാഷണല്‍ 114.85

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 198.60

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.87

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.40

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 221.40

വണ്ടര്‍ലാ ഹോളിഡേയ്‌സ് 209.65


Tags:    

Similar News