തുടര്‍ച്ചയായ നാലാം ദിനവും വിപണി താഴോട്ട്
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്
തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകള്‍ താഴോട്ട്. രാവിലെ മുതല്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് ഇടിവുണ്ടായത്.
സെന്‍സെക്‌സ് 164.11 പോയ്ന്റ് ഇടിഞ്ഞ് 52318.60 പോയ്ന്റിലും നിഫ്റ്റി 41.50 പോയ്ന്റ് ഇടിഞ്ഞ് 15680 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1632 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1516 ഓഹരികളുടെ വിലയിടിഞ്ഞു. 118 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബജാജ് ഫിന്‍സര്‍വ്, ഗ്ലാന്‍ഡ് ഫാര്‍മ, ശ്രീ സിമന്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഡോ റെഡ്ഡീസ് ലാബ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, സണ്‍ഫാര്‍മ എന്നിവ നേട്ടമുണ്ടാക്കി.
എനര്‍ജി, ബാങ്ക്, മെറ്റല്‍, ഇന്‍ഫ്ര, ഐറ്റി തുടങ്ങിയ മേഖലകളില്‍ വ്യാപകമായ വിറ്റഴിക്കല്‍ നടന്നപ്പോള്‍ ഓട്ടോ, എഫ്എംസിജി, ഫാര്‍മ, പിഎസ്‌യു ബാങ്ക് സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ നേരിയ നഷ്ടമുണ്ടാക്കിയപ്പോള്‍ സ്‌മോള്‍ കാപ് സൂചിക 0.3 ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അഞ്ചു ശതമാനം നേട്ടവുമായി കെഎസ്ഇ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.64 ശതമാനം), നിറ്റ ജലാറ്റിന്‍ (4.54 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.32 ശതമാനം), എവിറ്റി (1.99 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.96 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.64 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം കല്യാണ്‍ ജൂവലേഴ്‌സ്, സിഎസ്ബി ബാങ്ക്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.