വിപണി തിരിച്ചു കയറുന്നു
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി
നാലു ദിവസത്തെ ഇടിവിന് ശേഷം തിരിച്ചു കയറി ഓഹരി സൂചികകള്‍. ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 166.07 പോയ്ന്‍്‌റ് ഉയര്‍ന്ന് 52484.67 പോയ്ന്റിലും നിഫ്റ്റി 42.20 പോയ്ന്റ് ഉയര്‍ന്ന് 15722.20 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1874 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1279 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 120 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഗ്ലാന്‍ഡ് ഫാര്‍മ, ഡിവിസ് ലാബ്‌സ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി. എന്നാല്‍ ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയ്ക്ക് കാലിടറി.
മെറ്റല്‍, പവര്‍ സൂചികകള്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഇന്‍ഫ്ര, ഫാര്‍മ, ബാങ്കിംഗ് ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. സ്‌മോള്‍ കാപ് സൂചികയില്‍ ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 18 കേരള ഓഹരികളുട വിലയില്‍ വര്‍ധനവുണ്ടായി. അഞ്ചു ശതമാനം വര്‍ധനയോടെ കെഎസ്ഇയും 4.54 ശതമാനം വര്‍ധനയോടെ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സും മുന്നിലുണ്ട്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.43 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.59 ശതമാനം), കേരള ആയുര്‍വേദ (2.95 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.71 ശതമാനം), സിഎസ്ബി ബാങ്ക് (2.61 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ് തുടങ്ങി പത്ത് കേരള ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമൊന്നുമുണ്ടായില്ല.