വിപണിയില്‍ മൂന്നേറ്റം, സെന്‍സെക്‌സ് 547 പോയ്ന്റ് ഉയര്‍ന്നു നിഫ്റ്റി 16000ന് മുകളില്‍
കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് തുടങ്ങി 14 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു
രണ്ടു ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 547.83 പോയ്ന്റ് ഉയര്‍ന്ന് 55816.32 പോയ്ന്റിലും നിഫ്റ്റി 158.00 പോയ്ന്റ് ഉയര്‍ന്ന് 16641.80 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
1714 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1521 ഓഹരികളുടെ വില താഴ്ന്നപ്പോള്‍ 136 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
സണ്‍ ഫാര്‍മ, എസ്ബിഐ, എല്‍&ടി, ഡിവിസ് ലാബ്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, യുപിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയ്ക്ക് കാലിടറി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ബാങ്ക്, ഐറ്റി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, കാപിറ്റല്‍ ഗുഡ്‌സ്, പി എസ് യു ബാങ്ക്, ഫാര്‍മ സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു.
ബിഎസ്ഇ മിഡ്കാപ് സൂചിക 0.9 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.38 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. കേരള ആയുര്‍വേദ (5.01 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.79 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (2.50 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.26 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.68 ശതമാനം), ഫെഡറല്‍ ബാങ്ക് (1.56 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഹാരിസണ്‍സ് മലയാളം, ആസ്റ്റര്‍ ഡി എം, നിറ്റ ജലാറ്റിന്‍,
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ തുടങ്ങി 15 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.