തുടര്‍ച്ചയായ മൂന്നാം ദിനത്തിലും മുന്നേറി ഓഹരി സൂചികകള്‍

എഫ്എസിടി, ഇന്‍ഡിട്രേഡ്, ഹാരിസണ്‍സ് മലയാളം, നിറ്റ ജലാറ്റിന്‍ തുടങ്ങി 18 കേരള കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു

Update:2022-07-29 17:01 IST

തുടര്‍ച്ചയായ മുന്നാം ദിവസവും ഓഹരി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 712.46 പോയ്ന്റ് ഉയര്‍ന്ന് 57,570.25 പോയ്ന്റിലും നിഫ്റ്റി 228.70 പോയ്ന്റ് ഉയര്‍ന്ന് 17,158.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

2037 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1197 ഓഹരികളുടെ വിലയിടിഞ്ഞു. 140 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, എച്ച് ഡി എഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഡോ റെഡ്ഡീസ് ലാബ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഡിവിസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
മെറ്റല്‍ സൂചികയില്‍ 4 ശതമാനം നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ ഫാര്‍മ, ഓട്ടോ, ഐറ്റി, പവര്‍, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കി. പിഎസ്‌യു ബാങ്ക് സൂചികയില്‍ 1 ശതമാനം ഇടിവുണ്ടായി.
ബിഎസ്ഇ മിഡ്കാപ് സൂചിക 1 ശതമാനവും സ്‌മോള്‍കാപ് സൂചിക 1.38 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
18 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. എഫ്എസിടി (10.15 ശതമാനം), ഇന്‍ഡിട്രേഡ് (5.93 ശതമാനം), ഹാരിസണ്‍സ് മലയാളം (4.64 ശതമാനം), നിറ്റ ജലാറ്റിന്‍ (3.82 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.34 ശതമാനം), ആസ്റ്റര്‍ ഡിഎം (2.64 ശതമാനം) തുടങ്ങിയ കേരള കമ്പനി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കല്യാണ്‍ ജൂവലേഴ്‌സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 10 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News