നാലു ദിവസത്തെ മുന്നേറ്റം അവസാനിച്ചു, സൂചികകളില്‍ ഇടിവ്

കേരള കമ്പനികളില്‍ എഫ്എസിടിക്കും റബ്ഫിലയ്ക്കും മികച്ച നേട്ടം, 11 കേരള ഓഹരികള്‍ക്ക് മാത്രമേ നേട്ടമുണ്ടാക്കാനായുള്ളൂ

Update:2021-06-16 17:21 IST

തുടര്‍ച്ചയായ നാലു ദിവസത്തെ മുന്നേറ്റം അവസാനിച്ചു. ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 271.07 പോയ്ന്റ് ഇടിഞ്ഞ് 52501.98 പോയ്ന്റിലും നിഫ്റ്റി 101.70 പോയ്ന്റ് ഇടിഞ്ഞ് 15767.55 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1441 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1790 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 124 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അദാനി പോര്‍ട്‌സ്, ഡോ റെഡ്ഡീസ് ലാബ്്‌സ്, പവര്‍ ഗ്രിഡ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയ്ന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഒഎന്‍ജിസി, ടാറ്റ കണ്‍സ്യൂമര്‍, എംആന്‍ഡ്എം, വിപ്രോ, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി ലൈഫ്, സണ്‍ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്കാപ് സൂചിക 0.95 ശതമാനവും സ്‌മോള്‍കാപ് 0.68 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 2.58 ശതമാനം ഇടിവ് രേഖപ്പെടുത്തിയ മെറ്റല്‍ സൂചികയിലാണ് വലിയ തിരിച്ചടി നേരിട്ടത്. എനര്‍ജി, ഇന്‍ഡസ്ട്രിയല്‍സ്, ടെലികോം, കാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, പവര്‍, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 13.72 ശതമാനം നേട്ടവുമായി എഫ്എസിടി മുന്നിലുണ്ട്. റബ്ഫില ഇന്റര്‍നാഷണല്‍ 11.32 ശതമാനം നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.88 ശതമാനം), വണ്ടര്‍ ലാ ഹോളിഡേയ്‌സ് (3.52 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.55 ശതമാനം), ഹാരിസണ്‍സ് മലയാളം (2.32 ശതമാനം), നിറ്റ ജലാറ്റിന്‍ (2.12 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.04 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം കിറ്റെക്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിഎസ്ബി ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എവിറ്റി, ഫെഡറല്‍ ബാങ്ക്, ആസ്റ്റര്‍ ഡി എം, കേരള ആയുര്‍വേദ തുടങ്ങി 18 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.



 



Tags:    

Similar News