ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമില്ലാതെ ഓഹരി വിപണി

കെഎസ്ഇ, മണപ്പുറം ഫിനാന്‍സ് തുടങ്ങി 18 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update:2021-06-30 17:36 IST

ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി ഓഹരി വിപണി. സെന്‍സെക് 66.95 പോയ്ന്റ് ഇടിഞ്ഞ് 52482.71 പോയ്ന്റിലും നിഫ്റ്റി 27 പോയ്ന്റ് താഴ്ന്ന് 15721.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1503 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1455 ഓഹരികളുടെ വിലയിടിഞ്ഞു. 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ശ്രീ സിമന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ കോള്‍ ഇന്ത്യ, ഡിവിസ് ലാബ്‌സ്, റിലയന്‍സ് ഇന്‍ഡസട്രീസ്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കി. ഐറ്റി ഒഴികെ ബാക്കിയെല്ലാ സൂചികകളും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ബാങ്ക് സൂചികയില്‍ 0.7 ശതമാനം ഇടിവുണ്ടായി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കി. കെഎസ്ഇ അഞ്ച് ശതമാനവും വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.86 ശതമാനവും നേട്ടമുണ്ടാക്കി. പാറ്റസ്്പിന്‍ ഇന്ത്യ (3.99 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.78 ശതമാനം), കേരള ആയുര്‍വേദ (2.72 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം എവിറ്റി, കിറ്റെക്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഹാരിസണ്‍സ് മലയാളം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 11 കേരള കമ്പനികളുടെ വിലയില്‍ ഇടിവുണ്ടായി.




 


Tags:    

Similar News