ഒമിക്രോണ്‍ ഭീതിയില്‍ വിപണി; ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ താഴ്ന്ന് ഓഹരി സൂചികകള്‍

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി

Update:2021-11-30 17:47 IST

ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷം ഓഹരി വിപണി ഇടിവോടെ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 195.71 പോയ്ന്റ് ഇടിഞ്ഞ് 57064.87 പോയ്ന്റിലും നിഫ്റ്റി 81.40 പോയ്ന്റ് ഇടിഞ്ഞ് 16972.60 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
കോവിഡന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലും സാമ്പത്തിക ലോക്ക് ഡൗണ്‍ ഉടനുണ്ടാവില്ലെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം യുഎസ്, യുറോപ്യന്‍ അടക്കമുള്ള ആഗോള വിപണിയില്‍ മുന്നേറ്റത്തിന് വഴി തെളിച്ചത് തുടക്കത്തില്‍ ഇന്ത്യന്‍ വിപണിക്കും പ്രതീക്ഷയേകി. എന്നാല്‍ രോഗ വ്യാപനത്തിനെതിരെ വിദഗ്ധര്‍ കടുത്ത മുന്നറിയിപ്പുമായി എത്തിയതോടെ വിപണിയില്‍ പരിഭ്രാന്ത്രി നിറയുകയും വ്യാപകമായ വിറ്റഴിക്കലിലേക്ക് നയിക്കുകയും ചെയ്തു.
1675 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1383 ഓഹരികളുടെ വിലയിടിഞ്ഞു. 112 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ശ്രീ സിമന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്ഡഡസ്ട്രീസ്, ബജാജ് ഓട്ടോ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
മെറ്റല്‍ സൂചിക 2 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ബാങ്ക്, ഓട്ടോ,പവര്‍, ഐറ്റി, റിയല്‍റ്റി, എഫ്എംസിജി തുടങ്ങിയവ നേട്ടമുണ്ടാക്കി. മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 17 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.66 ശതമാനവും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 4.29 ശതമാനവും നേട്ടമുണ്ടാക്കി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.14 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (3.77 ശതമാനം), എഫ്എസിടി (3.04 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, അപ്പോളോ ടയേഴ്‌സ് തുടങ്ങി 12 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 204.65

ആസ്റ്റര്‍ ഡി എം 192.90

എവിറ്റി 74.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 112.40

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 337.90

സിഎസ്ബി ബാങ്ക് 278.70

ധനലക്ഷ്മി ബാങ്ക് 14.10

ഈസ്റ്റേണ്‍ ട്രെഡ്‌സ് 40.30

എഫ്എസിടി 110.20

ഫെഡറല്‍ ബാങ്ക് 86.95

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 71.70

ഹാരിസണ്‍സ് മലയാളം 151.05

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 31.20

കല്യാണ്‍ ജൂവലേഴ്‌സ് 68.80

കേരള ആയുര്‍വേദ 67.10

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 34.70

കിറ്റെക്‌സ് 165.35

കെഎസ്ഇ 2294.95

മണപ്പുറം ഫിനാന്‍സ് 163.55

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 359.80

മുത്തൂറ്റ് ഫിനാന്‍സ് 1430.00

നിറ്റ ജലാറ്റിന്‍ 208.10

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.43

റബ്ഫില ഇന്റര്‍നാഷണല്‍ 96.70

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 154.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.72

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.47

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 242.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 205.60 


Tags:    

Similar News