വിപണിയില്‍ ഇടിവ്, സെന്‍സെക്‌സ് 109 പോയ്ന്റ് നഷ്ടത്തില്‍

കേരള കമ്പനികളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നേട്ടമുണ്ടാക്കി

Update: 2021-11-02 12:40 GMT

രാവിലെ ഓഹരി വിപണി ഇറങ്ങിക്കയറിയെങ്കിലും ബെഞ്ച് മാര്‍ക്ക് സൂചിക ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 109 പോയ്ന്റ് നഷ്ടത്തില്‍. 60,029.06 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 40.70 പോയ്ന്റ് ഇടിഞ്ഞ് 17,900 ല്‍ താഴെ 17,888.95 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. അതേസമയം പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി എന്നിവ വിപണിയില്‍ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. മെറ്റല്‍ കമ്പനികള്‍ തിരിച്ചടി നേരിട്ടു.

മേഖലകളില്‍, മെറ്റല്‍ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ റിയല്‍റ്റിയും പൊതുമേഖലാ ബാങ്ക് സൂചികയും 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5-1 ശതമാനവും ഉയര്‍ന്നു. കമ്പനികളില്‍ മാരുതി സുസുകി 2.31 ശതമാനം ഉയര്‍ന്ന് വിപണിയില്‍ നേട്ടമുണ്ടാക്കി. ടാറ്റാ സ്റ്റീലിന്റെ ഓഹരി വിലയില്‍ 3.75 ശതമാനത്തോളം ഇടിവാണുണ്ടായത്.
കേരള കമ്പനികളുടെ പ്രകടനം
ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 109 പോയ്ന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തപ്പോഴും കേരള കമ്പനികള്‍ സ്വന്തമാക്കിയത് മികച്ച നേട്ടം. 28 കേരള കമ്പനികളും നേട്ടമുണ്ടാക്കിയപ്പോള്‍ നിറ്റ ജെലാറ്റിന്റെ ഓഹരി വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്. ആസ്റ്റര്‍ ഡി എം (2.34 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (1.33 ശതമാനം), സിഎസ്ബി ബാങ്ക് (1.59 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (3.06 ശതമാനം), ഫെഡറല്‍ ബാങ്ക് (4.13 ശതമാനം), കേരള ആയുര്‍വേദ (3.42 ശതമാനം), ഹാരിസണ്‍സ് മലയാളം (3.73 ശതമാനം) തുടങ്ങിയ കമ്പനികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.


അപ്പോളോ ടയേഴ്സ് 223.35
ആസ്റ്റര്‍ ഡി എം 188.05
എവിറ്റി 82.00
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 122.50
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 355.10
സിഎസ്ബി ബാങ്ക് 296.25
ധനലക്ഷ്മി ബാങ്ക് 15.80
ഈസ്റ്റേണ്‍ ട്രെഡ്സ് 43.30
എഫ്എസിടി 123.00
ഫെഡറല്‍ ബാങ്ക് 102.00
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 81.60
ഹാരിസണ്‍സ് മലയാളം 172.30
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.70
കല്യാണ്‍ ജൂവലേഴ്സ് 77.95
കേരള ആയുര്‍വേദ 64.95
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 35.70
കിറ്റെക്സ് 161.30
കെഎസ്ഇ 2305.00
മണപ്പുറം ഫിനാന്‍സ് 198.15
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 389.65
മുത്തൂറ്റ് ഫിനാന്‍സ് 1494.45
നിറ്റ ജലാറ്റിന്‍ 228.50
പാറ്റ്സ്പിന്‍ ഇന്ത്യ 8.55
റബ്ഫില ഇന്റര്‍നാഷണല്‍ 99.80
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.45
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.14
സ്‌കൂബിഡേ 169.10
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 259.85
വണ്ടര്‍ലാ ഹോളിഡേയ്സ് 229.20


Tags:    

Similar News