ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍

കിറ്റെക്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി 28 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update:2022-10-06 18:01 IST

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ മുന്നേറ്റവുമായി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 156.63 പോയ്ന്റ് ഉയര്‍ന്ന് 58222.10 പോയ്ന്റിലും നിഫ്റ്റി 57.50 പോയ്ന്റ് ഉയര്‍ന്ന് 17331.80 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 2302 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1054 ഓഹരികളുടെ വില ഇടിഞ്ഞു. 126 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ലാര്‍സണ്‍ & ടര്‍ബോ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ഭാരതി എയര്‍ടെല്‍, എച്ച് യു എല്‍, എച്ച് ഡി എഫ് സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ വില ഇടിഞ്ഞു.

എഫ്എംസിജി, ഫാര്‍മ സൂചികകളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. അതേസമയം മെറ്റല്‍, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 2-3 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1 ശതമാനം വീതം നേട്ടം രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

തിളങ്ങുന്ന പ്രകടനവുമായി കേരള കമ്പനി ഓഹരികള്‍. ഒന്നൊഴികെ ബാക്കി 28 കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. 8.38 ശതമാനം നേട്ടവുമായി കിറ്റെക്‌സ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (6.11 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.68 ശതമാനം), എവിറ്റി (4.29 ശതമാനം), എഫ്എസിടി(4.05 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.83 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.64 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.31 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.23 ശതമാനം) തുടങ്ങിയവയാണ് നേട്ടത്തില്‍ മുന്നിലുള്ള കേരള കമ്പനി ഓഹരികള്‍. എന്നാല്‍ കല്യാണ് ജൂവലേഴ്‌സിന്റെ ഓഹരി വിലയില്‍ ഇന്ന് 0.55 ശതമാനം ഇടിവ് ഉണ്ടായി.

അപ്പോളോ ടയേഴ്‌സ് 272.45

ആസ്റ്റര്‍ ഡി എം 248.40

എവിറ്റി 102.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 218.15

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 507.60

സിഎസ്ബി ബാങ്ക് 249.60

ധനലക്ഷ്മി ബാങ്ക് 12.12

ഈസ്റ്റേണ്‍ ട്രെഡ്‌സ് 37.45

എഫ്എസിടി 114.25

ഫെഡറല്‍ ബാങ്ക് 120.95

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.55

ഹാരിസണ്‍സ് മലയാളം 148.45

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 42.65

കല്യാണ്‍ ജൂവലേഴ്‌സ് 99.55

കേരള ആയുര്‍വേദ 72.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 107.55

കിറ്റെക്‌സ് 217.95

കെഎസ്ഇ 1907.35

മണപ്പുറം ഫിനാന്‍സ് 100.90

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 265.75

മുത്തൂറ്റ് ഫിനാന്‍സ് 1041.95

നിറ്റ ജലാറ്റിന്‍ 509.70

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.62

റബ്ഫില ഇന്റര്‍നാഷണല്‍ 93.85

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 124.55

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.02

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.49

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 244.80

വണ്ടര്‍ലാ ഹോളിഡേയ്‌സ് 368.25

Tags:    

Similar News