ഇന്ന് മുന്നേറ്റം, സെന്‍സെക്‌സ് ഉയര്‍ന്നത് 478 പോയ്ന്റ്

16 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update:2022-10-12 16:26 IST

മൂന്നു ദിവസത്തെ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ ഇന്നു മുന്നേറ്റം. സെന്‍സെക്‌സ് 478.59 പോയ്ന്റ് ഉയര്‍ന്ന് 57625.91 പോയ്ന്റിലും നിഫ്റ്റി 140.10 പോയ്ന്റ് ഉയര്‍ന്ന് 17123.60 പോയ്ന്റിലും ക്ലോസ് ചെയ്തു.

1615 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1727 ഓഹരികളുടെ വില ഇടിഞ്ഞു. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, എന്‍ടിപിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ഏഷ്യന്‍ പെയ്ന്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, ഡോ റെഡ്ഡീസ് ലാബ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്.
സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.6 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.2 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
16 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (7.84 ശതമാനം), മണപ്പുറം ഫിനാന്‍സ് (4.73 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (4.17 ശതമാനം), ഫെഡറല്‍ ബാങ്ക് (2.57 ശതമാനം), നിറ്റ ജലാറ്റിന്‍ (2.35 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.15 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു. അതേസമയം ആസ്റ്റര്‍ ഡി എം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, ഹാരിസണ്‍സ് മലയാളം, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 13 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

അപ്പോളോ ടയേഴ്‌സ് 273.10

ആസ്റ്റര്‍ ഡി എം 237.45

എവിറ്റി 103.60

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 206.60

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 527.60

സിഎസ്ബി ബാങ്ക് 239.10

ധനലക്ഷ്മി ബാങ്ക് 11.96

ഈസ്റ്റേണ്‍ ട്രെഡ്‌സ് 39.90

എഫ്എസിടി 117.60

ഫെഡറല്‍ ബാങ്ക് 125.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.20

ഹാരിസണ്‍സ് മലയാളം 140.45

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 40.75

കല്യാണ്‍ ജൂവലേഴ്‌സ് 96.35

കേരള ആയുര്‍വേദ 73.30

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 101.95

കിറ്റെക്‌സ് 205.40

കെഎസ്ഇ 1870.50

മണപ്പുറം ഫിനാന്‍സ് 104.00

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 255.30

മുത്തൂറ്റ് ഫിനാന്‍സ് 1029.95

നിറ്റ ജലാറ്റിന്‍ 610.30

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.85

റബ്ഫില ഇന്റര്‍നാഷണല്‍ 89.50

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 114.55

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.82

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.50

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 250.90

വണ്ടര്‍ലാ ഹോളിഡേയ്‌സ് 362.10 

Tags:    

Similar News