ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകളില്‍ ഇടിവ്

കല്യാണ്‍ ജൂവലേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങി എട്ട് കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update: 2022-10-13 11:01 GMT

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 390.58 പോയ്ന്റ് ഇടിഞ്ഞ് 57235.33 പോയ്ന്റിലും നിഫ്റ്റി 109.30 പോയ്ന്റ് ഇടിഞ്ഞ് 17014.30 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്.

1283 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 2054 ഓഹരികളുടെ വില ഇടിഞ്ഞു. 130 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
വിപ്രോ, അദാനി പോര്‍ട്ട്‌സ്, എസ്ബിഐ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എല്‍ & ടി തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കാതെ പോയ ഓഹരികളാണ്. എച്ച് സി എല്‍ ടെക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു.
മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.05 ശതമാനം ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
എട്ട് കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കല്യാണ്‍ ജൂവലേഴ്‌സ് (4.46 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.31 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.30 ശതമാനം), സിഎസ്ബി ബാങ്ക്(2.62 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (2.58 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ്(2.53 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.26 ശതമാനം), ആസ്റ്റര്‍ ഡി എം (0.08 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), നിറ്റ ജലാറ്റിന്‍,
പാറ്റ്‌സ്പിന്‍ ഇന്ത്യ, എഫ്എസിടി, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കേരള ആയുര്‍വേദ തുടങ്ങി 21 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.




 




Tags:    

Similar News