മൂന്നാം ദിവസവും നേട്ടം തുടര്‍ന്ന് സൂചികകള്‍

20 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update:2022-10-18 16:14 IST

തുടര്‍ച്ചയായ മൂന്നു സെഷനുകളില്‍ നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 549.62 പോയ്ന്റ് ഉയര്‍ന്ന് 58960.60 പോയ്ന്റിലും നിഫ്റ്റി 175.20 പോയ്ന്റ് ഉയര്‍ന്ന് 17487 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു.

ക്രൂഡ് ഓയ്ല്‍ വിലയിടിവ് സൂചനകള്‍ വിപണിക്ക് നേട്ടമായി. ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിയില്‍ പ്രതിഫലിച്ചു.

2007 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1332 ഓഹരികളുടെ വിലയിടിഞ്ഞു. 119 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

എസ്ബിഐ, അദാനി പോര്‍ട്ട്‌സ്,് ഐഷര്‍ മോട്ടോഴ്‌സ്, നെസ്ലെ ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

എഫ്എംസിജി, ഓട്ടോ, കാപിറ്റല്‍ ഗുഡ്‌സ്, പവര്‍, പി എസ് യു ബാങ്ക് സൂചികകള്‍ 1-4 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.7- 1 ശതമാനം നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

ഇരുപത് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.60 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (3.80 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ (2.74 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.36 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.15 ശതമാനം), കേരള ആയുര്‍വേദ (2.06 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.70 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.54 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), ഈസ്റ്റേണ്‍ ട്രെഡ്‌സ്, കെഎസ്ഇ തുടങ്ങി ഒന്‍പത് കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.




 


Tags:    

Similar News