ബാങ്ക് ഓഹരികള്‍ തുണയായി സൂചികകളില്‍ മുന്നേറ്റം

11 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2022-10-21 16:59 IST

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 104.25 പോയ്ന്റ് ഉയര്‍ന്ന് 59307.15 പോയ്ന്റിലും നിഫ്റ്റി 12.30 പോയ്ന്റ് ഉയര്‍ന്ന് 17576.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1404 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1920 ഓഹരികളുടെ വിലയിടിഞ്ഞു. 136 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച് യു എല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുമ്പോള്‍ ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഡിവിസ് ലാബ്‌സ്, അദാനി പോര്‍ട്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

ബാങ്ക് സൂചിക 2 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ, പവര്‍, മെറ്റല്‍ സൂചികകളില്‍ 0.5-1 ശതമാനം ഇടിവുണ്ടായി.

ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 0.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

11 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് (6.58 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.97 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (2.82 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.78 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (2.64 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.88 ശതമാനം), ഫെഡറല്‍ ബാങ്ക് (1.77 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു.

അതേസമയം സിഎസ്ബി ബാങ്ക് , ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്‌സ്, എഫ്എസിടി, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 18 കേരള കമ്പനി ഓഹരികളുടെ വിലയില്‍ ഇന്ന് ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 281.80

ആസ്റ്റര്‍ ഡി എം 246.50

എവിറ്റി 109.25

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 208.95

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 517.25

സിഎസ്ബി ബാങ്ക് 233.00

ധനലക്ഷ്മി ബാങ്ക് 11.53

ഈസ്റ്റേണ്‍ ട്രെഡ്‌സ് 37.00

എഫ്എസിടി 114.60

ഫെഡറല്‍ ബാങ്ക് 132.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.85

ഹാരിസണ്‍സ് മലയാളം 138.05

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.50

കല്യാണ്‍ ജൂവലേഴ്‌സ് 99.95

കേരള ആയുര്‍വേദ 70.70

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 103.90

കിറ്റെക്‌സ് 203.25

കെഎസ്ഇ 1880.00

മണപ്പുറം ഫിനാന്‍സ് 103.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 260.00

മുത്തൂറ്റ് ഫിനാന്‍സ് 1032.55

നിറ്റ ജലാറ്റിന്‍ 584.95

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.78

റബ്ഫില ഇന്റര്‍നാഷണല്‍ 86.10

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 116.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 11.18

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.40

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 252.35

വണ്ടര്‍ലാ ഹോളിഡേയ്‌സ് 344.40 

Tags:    

Similar News