ബാങ്കിംഗ് ഓഹരികള്‍ കരുത്തുകാട്ടി, പുതിയ ഉയരങ്ങളില്‍ സൂചികകള്‍

ഇന്‍ഡിട്രേഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക് തുടങ്ങി 16 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-09-16 11:12 GMT

ഇന്ത്യന്‍ ഓഹരി സൂചികകള്‍ പുതിയ ഉയരത്തില്‍. ബാങ്കിംഗ് ഓഹരികളുടെ കരുത്തിലാണ് ഇന്ന് സൂചികകള്‍ കുതിച്ചത്. സെന്‍സെക്‌സ് 418 പോയ്ന്റ് ഉയര്‍ന്ന് 59141.16 പോയ്ന്റിലും നിഫ്റ്റി 110 പോയ്ന്റ് ഉയര്‍ന്ന് 17629.50 പോയ്ന്റിലും ക്ലോസ് ചെയ്തു. മിഡ്കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ മികവ് കാട്ടിയപ്പോള്‍ ബിഎസ്ഇ മിഡ്കാപ് സൂചിക 25384.22 പോയന്റും സ്‌മോള്‍കാപ് സൂചിക 28456.77 പോയ്ന്റ്ും എന്ന റെക്കോര്‍ഡ് ഉയരം കൈവരിച്ചു.

നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 5.43 ശതമാനം നേട്ടം രേഖപ്പെടുത്തി. പ്രൈവറ്റ് ബാങ്ക് സൂചികയാവട്ടെ 2.67 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ സൂചിക 1.71 ശതമാനവും മെറ്റല്‍, ഐറ്റി സൂചികകള്‍ 0.62 ശതമാനവും ഇടിഞ്ഞു.
1678 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1592 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 155 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഇന്‍ഡസ് ഇന്‍ഡ്ബാങ്ക്, ഐറ്റിസി, എസ്ബിഐ, റിലയന്‍സ്, കൊട്ടക് ബാങ്ക്, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, ഏഷ്യന്‍ പെയ്ന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടൈറ്റന്‍, നെസ്ലെ ഇന്ത്യ തുടങ്ങിയവയ്ക്ക് കാലിടറി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ദേശീയ തലത്തിലെ പ്രവണതയുടെ ചുവടുപിടിച്ച് കേരളത്തിലെ ബാങ്കുകളെല്ലാം ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കി. 9.01 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് ആണ് കേരള കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.86 ശതമാനം), സിഎസ്ബി ബാങ്ക് (4.64 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.79 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (3.48 ശതമാനം), ഫെഡറല്‍ ബാങ്ക് (2.69 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.31 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, റബ്ഫില ഇന്റര്‍നാഷണല്‍, ഹാരിസണ്‍സ് മലയാളം, എവിറ്റി, ആസ്റ്റര്‍ ഡി എം, കിറ്റെക്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ തുടങ്ങി 12 കേരള കമ്പനികളുടെ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില മാറ്റമില്ലാതെ തുടരുന്നു.




 


Tags:    

Similar News