​തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍

കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-07-20 11:54 GMT

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി വിപണി. മെറ്റല്‍, റിയല്‍റ്റി, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഇന്ന് നിറംമങ്ങിയത്. സെന്‍സെക്‌സ് 354.89 പോയ്ന്റ് ഇടിഞ്ഞ് 52198.51 പോയ്ന്റിലും നിഫ്റ്റി 120.30 പോയ്ന്റ് ഇടിഞ്ഞ് 15632.10 പോയ്ന്റിലും ക്ലോസ് ചെയ്തു. 1109 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 2056 ഓഹരികള്‍ക്ക് കാലിടറി. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്‍ഡാല്‍കോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ഏഷ്യന്‍ പെയന്റ്‌സ്, അള്‍ട്രാടെക് സിമന്റ്, എച്ച് യു എല്‍, ഗ്രാസിം, മാരുതി സുസുകി എന്നിവ നേട്ടമുണ്ടാക്കി.
എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ ഒരു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.94 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.84 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.73 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (2.71 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.10 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.62 ശതമാനം), ആസ്റ്റര്‍ ഡിഎം (0.09 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം കിറ്റെക്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, ഹാരിസണ്‍സ് മലയാളം, റബ്ഫില ഇന്റര്‍നാഷണല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 22 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി.



 





Tags:    

Similar News