ഓഹരി സൂചികകളില്‍ ഇന്നും മുന്നേറ്റം; റിയല്‍റ്റി, ഓട്ടോ തിളങ്ങി

ഭൂരിഭാഗം കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി

Update: 2022-03-30 12:07 GMT

റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചയെ തുടര്‍ന്ന് യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷ വിപണിക്ക് തുണയായി. ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകള്‍ക്കൊപ്പം ആഭ്യന്തര ഓഹരി സൂചികകളില്‍ ഇന്നും മുന്നേറ്റം. സെന്‍സെക്‌സ് 740.34 പോയ്ന്റ് ഉയര്‍ന്ന് 58683.99 പോയ്ന്റിലും നിഫ്റ്റി 173 പോയ്ന്റ് ഉയര്‍ന്ന് 17498 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2001 ഓഹരികള്‍ നേട്ടമുണ്ടാക്കായിപ്പോള്‍ 1213 ഓഹരികളുടെ വില ഇടിഞ്ഞു. 93 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ബജാജ് ഫിന്‍സെര്‍വ്, എച്ച് ഡി എഫ് സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐറ്റിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ വിലിയിടിഞ്ഞ ഓഹരികളില്‍ പെടുന്നു.
ഐറ്റി, ഓട്ടോ, ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി സെക്ടറല്‍ സൂചികകളില്‍ ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി. എന്നാല്‍ മെറ്റല്‍ സൂചിക മൂന്നു ശതമാനം ഇടിഞ്ഞു. ഓയ്ല്‍ & ഗ്യാസ്, പവര്‍ സൂചികകളിലും ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.8-1 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.70 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (4.10 ശതമാനം), നിറ്റ ജലാറ്റിന്‍ (3.42 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.05 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.03 ശതമാനം) തുടങ്ങി 20 കേരള ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ ഇന്‍ഡിട്രേഡ് (ജെആര്‍ജി), പാറ്റ്‌സ്പിന്‍ ഇന്ത്യ, എഫ്എസിടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ഫെഡറല്‍ ബാങ്ക് എന്നീ ഏഴ് കേരള കമ്പനികളുടെ വിലയില്‍ ഇടിവുണ്ടായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 188.40

ആസ്റ്റര്‍ ഡി എം 195.85

എവിറ്റി 122.35

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 109.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 293.00

സിഎസ്ബി ബാങ്ക് 220.00

ധനലക്ഷ്മി ബാങ്ക് 11.80

ഈസ്റ്റേണ്‍ ട്രെഡ്‌സ് 39.00

എഫ്എസിടി 132.85

ഫെഡറല്‍ ബാങ്ക് 97.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 58.50

ഹാരിസണ്‍സ് മലയാളം 134.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.50

കല്യാണ്‍ ജൂവലേഴ്‌സ് 60.85

കേരള ആയുര്‍വേദ 70.75

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 76.40

കിറ്റെക്‌സ് 245.00

കെഎസ്ഇ 2111.45

മണപ്പുറം ഫിനാന്‍സ് 114.85

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 259.95

മുത്തൂറ്റ് ഫിനാന്‍സ് 1316.00

നിറ്റ ജലാറ്റിന്‍ 282.40

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.19

റബ്ഫില ഇന്റര്‍നാഷണല്‍ 89.60

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 163.75

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.53

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.12

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 216.40

വണ്ടര്‍ലാ ഹോളിഡേയ്‌സ് 237.70 


Tags:    

Similar News