സൂചികകളില്‍ നേരിയ മുന്നേറ്റം

ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, അപ്പോളോ ടയേഴ്‌സ് തുടങ്ങി ഏഴ് കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update:2023-01-24 17:18 IST

ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 37.08 പോയ്ന്റ് ഇയര്‍ന്ന് 60978.75 പോയ്ന്റിലും നിഫ്റ്റി 0.20 പോയ്ന്റ് ഇയര്‍ന്ന് 18,118.30 പോയ്ന്റി്‌ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1485 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1930 ഓഹരികളുടെ വില ഇടിഞ്ഞു. 132 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.


Top Gainers

ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച് സി എല്‍ ടെക്‌നോളജീസ്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. ആക്‌സിസ് ബാങ്ക്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് തുടങ്ങിയവയക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.


Top Losers

ഓട്ടോ സെക്ടറല്‍ സൂചിക 1 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഫാര്‍മ, പി എസ് യു ബാങ്ക്, മെറ്റല്‍, റിയല്‍റ്റി സൂചികകളില്‍ ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.3- 0.4 പോയ്ന്റ് ഇടിഞ്ഞു.



കേരള കമ്പനികളുടെ പ്രകടനം

ഏഴ് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.30 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.68 ശതമാനം), കേരള ആയുര്‍വേദ (1.17 ശതമാനം), കിറ്റെക്‌സ് (1.09 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.97 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.33 ശതമാനം), നിറ്റ ജലാറ്റിന്‍ (0.16 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.

അതേസമയം സൗത്ത് ഇന്ത്യന്‍ ബാങ്ക്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ധനലക്ഷ്മി ബാങ്ക്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സിഎസ്ബി ബാങ്ക്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് തുടങ്ങി 20 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ ഹാരിസണ്‍സ് മലയാളം, കല്യാണ്‍ ജൂവലേഴ്‌സ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.



Tags:    

Similar News