സൂചികകളില്‍ ഇടിവ്
മൂന്ന് അദാനി കമ്പനികള്‍ നേട്ടമുണ്ടാക്കി. 21 കേരള കമ്പനികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
രാവിലത്തെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്ത് സൂചികകള്‍. സെന്‍സെക്‌സ് 311.03 പോയിന്റ് ഇടിഞ്ഞ് 60,691.54ലും നിഫ്റ്റി 99.60 പോയിന്റ് ഇടിഞ്ഞ് 17,844.60ലും ആണ് ക്ലോസ് ചെയ്തത്.
Top Gainers
1391 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2178 ഓഹരികളുടെ വില ഇടിഞ്ഞു. 169 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അദാനി കമ്പനികളില്‍ എസിസി (0.61 ശതമാനം), അദാനി പോര്‍ട്ട്‌സ് (0.18 ശതമാനം), അദാനി പവര്‍ ( 5 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
നേട്ടമുണ്ടാക്കിയവരില്‍ സൊമാറ്റോ, യെസ് ബാങ്ക്, ഡല്‍ഹിവെറി, നൈക, ഫോര്‍ട്ടിസ് എന്നിവയാണ് മുന്നില്‍. അദാനി എന്റര്‍പ്രൈസസ്, സിപ്ല, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയാണ് നഷ്ടം നേരിട്ടവരില്‍ പ്രമുഖര്‍.
Top Losers
ഓട്ടോ ഐടി,മിഡ്ക്യാപ് സൂചികകള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഭൂരിഭാഗം കേരള കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കല്യാണ്‍ ജുവലേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഈസ്റ്റേണ്‍, ആസ്റ്റര്‍ ഉള്‍പ്പടെ എട്ട് കമ്പനികള്‍ നേട്ടമുണ്ടാക്കി. 21 കമ്പനികളുടെ വില ഇടിഞ്ഞു.