മെറ്റല്‍, പവര്‍, റിയല്‍റ്റി ഓഹരികള്‍ തിളങ്ങി; ഓഹരി സൂചികകളില്‍ മുന്നേറ്റം

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 15 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2022-10-27 17:03 IST

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 212.88 പോയ്ന്റ് ഉയര്‍ന്ന് 59756.84 പോയ്ന്റിലും നിഫ്റ്റി 80.70 പോയ്ന്റ് ഉയര്‍ന്ന് 17737 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

1770 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1548 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 125 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഓട്ടോ, നെസ്ലെ ഇന്ത്യ തുടങ്ങിയവയുടെ വില ഇടിഞ്ഞു.
മെറ്റല്‍, പവര്‍, റിയല്‍റ്റി സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ സൂചികകള്‍ 0.4 ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
15 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (9.22 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (6.01 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.99 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.45 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.84 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.70 ശതമാനം), കേരള ആയുര്‍വേദ ( 3.14 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കെഎസ്ഇ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, സിഎസ്ബി ബാങ്ക്, നിറ്റ ജലാറ്റിന്‍ തുടങ്ങി 14 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.

Kerala Companies Share Price

അപ്പോളോ ടയേഴ്‌സ് 288.35

ആസ്റ്റര്‍ ഡി എം 246.10

എവിറ്റി 113.75

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 213.40

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 562.50

സിഎസ്ബി ബാങ്ക് 225.50

ധനലക്ഷ്മി ബാങ്ക് 12.25

ഈസ്റ്റേണ്‍ ട്രെഡ്‌സ് 37.75

എഫ്എസിടി 118.80

ഫെഡറല്‍ ബാങ്ക് 134.50

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.00

ഹാരിസണ്‍സ് മലയാളം 139.05

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.70

കല്യാണ്‍ ജൂവലേഴ്‌സ് 102.50

കേരള ആയുര്‍വേദ 78.95

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 103.35

കിറ്റെക്‌സ് 203.40

കെഎസ്ഇ 1799.00

മണപ്പുറം ഫിനാന്‍സ് 105.50

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 306.95

മുത്തൂറ്റ് ഫിനാന്‍സ് 1045.50

നിറ്റ ജലാറ്റിന്‍ 568.45

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.02

റബ്ഫില ഇന്റര്‍നാഷണല്‍ 89.10

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 113.80

സൗത്ത് ഇന്ത്യന്‍ ബാങ്ക് 13.93

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.58

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 253.90

വണ്ടര്‍ലാ ഹോളിഡേയ്‌സ് 360.45 

Tags:    

Similar News