തുടര്‍ച്ചയായ വിലക്കയറ്റത്തില്‍ നിന്നും നേരിയ ഇറക്കത്തില്‍ സ്വര്‍ണം
ആഗോള വിപണിയിലെ ചാഞ്ചാട്ടം കേരളത്തിലെ വിലയിലും പ്രകടമാണ്
സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 44,080 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം 10 രൂപ കുറഞ്ഞ് 5,505 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണം 1,941 ഡോളറിലാണ് ഇന്ന് നില്‍ക്കുന്നത്. 1.94 ശതമാനമാണ് കയറിയത്.
18 കാരറ്റ് സ്വര്‍ണ വില ഇന്ന് അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 4,568 രൂപയായി.
റെക്കോഡ് റേറ്റ്
കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് റേറ്റ് ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയുമാണ്. മെയ് മാസം അഞ്ചിനായിരുന്നു ഈ നിരക്ക്.
വെള്ളി വില
വെള്ളി വിലയും ചാഞ്ചാടി. സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് ഇന്നത്തെ വില.