പവന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമില്ല, വെള്ളി വില ഉയര്‍ന്നു
കേരളത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് (kerala gold rate) ഇന്ന് 43,880 രൂപയും ഗ്രാമിന് 5,485 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണം നിൽക്കുന്നത്.
ആഗോള വിപണിയില്‍ (world gold price) സ്വര്‍ണ വില വീണ്ടും ചാഞ്ചാടി. സ്പോട്ട് സ്വര്‍ണം ഇന്ന് 1,923 ഡോളറിലേക്ക് താഴ്ന്നു. ഇന്നലെ 1,926.6 ഡോളറിലായിരുന്നു.
18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 4,548 രൂപ.
വെള്ളി വില
വെള്ളി വിലയില്‍ ഇന്നു കയറ്റം. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 78 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി മാറ്റമില്ലാതെ ഗ്രാമിന് 103 രൂപയായി തുടരുന്നു.
റെക്കോഡ് സ്വര്‍ണ വില
സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന വില 2023 മെയ് അഞ്ചിലേതാണ്. പവന് 45,760 രൂപയും ഗ്രാമിന് 5,720 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണവില.