നേരിയതെങ്കിലും തുടര്‍ച്ചയായ ഇടിവില്‍ സ്വര്‍ണ വില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 43,560 രൂപയും ഗ്രാമിന് (one gram gold price) 5,445 രൂപയുമാണ് ഇന്നത്തെ വില.
ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണ വില നിലവില്‍ 1,907 ഡോളറിലാണ് നില്‍ക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും നേരിയ കുറവുണ്ടായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് ഇന്ന് 4,518 രൂപയിലാണ് നില്‍ക്കുന്നത്.
കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് സ്വര്‍ണ വില പവന് 45,760 രൂപ എന്നതാണ്. മേയ് അഞ്ചിലെ വിലയാണ് ഇത്. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.
മാറ്റമില്ലാതെ വെള്ളി വില
വെള്ളി വിലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ല. പത്ത് രൂപയുടെയടുത്ത് കുറഞ്ഞിട്ടാണ് ഈ ആഴ്ച വില മാറ്റമില്ലാതെ നില്‍ക്കുന്നത്. സാധാരണ വെള്ളിക്ക് 77 രൂപയും ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപയുമാണ് ഇന്നത്തെ വില.