ആഗോള വിപണി വില 2000 ഡോളറിലേക്ക്; കേരളത്തിലും സ്വര്‍ണ വില കുതിക്കുന്നു

മൂന്നു ദിവസമായി തുടര്‍ച്ചയായ വില വര്‍ധന

Update: 2023-07-20 07:30 GMT

കേരളത്തില്‍ മൂന്നാം നാളും  സ്വര്‍ണവില വര്‍ധന. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണം, ഇന്ന് 80 രൂപ വര്‍ധിച്ച് 44,560 രൂപയായി. ഗ്രാമിന് 5,570 രൂപയ്ക്കാണ് ഇന്നു വ്യാപാരം നടക്കുന്നത്.

ഈ മാസം ആദ്യം 43,240 രൂപയായിരുന്ന പവന്‍ വില പിന്നീട് 44,000 രൂപയിലേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തെ ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന്. കേരളത്തില്‍ പവന്‍ വില എക്കാലത്തെയും ഉയരത്തില്‍ എത്തിയത് മേയ് അഞ്ചിനാണ്. 45,760 രൂപയായിരുന്നു അന്ന് പവന്‍ വില.

18 കാരറ്റ് സ്വര്‍ണം

18 കാരറ്റ് സ്വര്‍ണ വില ഇന്നും ഉയര്‍ന്നു. ഗ്രാമിന് 5 രൂപ വര്‍ധിച്ച് ഇന്ന് 4,598 രൂപ ആയി.

രാജ്യാന്തര വില

ലോകവിപണിയില്‍ സ്വര്‍ണം ഇന്നു രാവിലെ കുതിച്ചു. ഔണ്‍സിന് 1,985 ഡോളറിലായി. യുഎസ് ഫെഡ് 26-നു പലിശ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പ് 2000 ഡോളറിനു മുകളില്‍ സ്വര്‍ണം എത്തുമെന്നാണ് സൂചന.

രാജ്യത്തെ കൊമ്മോഡിറ്റി വിപണിയായ എം.സി.എക്സിലും ഇന്ന് വില ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം 10 ഗാമിന് ഇന്ന് 55,700 രൂപയാണ്. ഇന്നലെ 55,600 രൂപയായിരുന്നു.

വെള്ളി വിലയില്‍ മാറ്റമില്ല

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് 82 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് ഇന്ന് വില.

എത്ര സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം; നിയമം ഇങ്ങനെ Click Here

Tags:    

Similar News