കേരളത്തില്‍ നാലാം ദിവസവും സ്വര്‍ണ വില കുറഞ്ഞു; വെള്ളി വിലയിലും നേരിയ മാറ്റം
ആഗോള വിപണിയിൽ സ്വർണം താഴോട്ട്
കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,610 രൂപയും പവന് 120 രൂപ കുറഞ്ഞ് 44,880 രൂപയുമായി. പവന് നാല് ദിവസം കൊണ്ട് 400 രൂപയുടെ ഇടിവാണുണ്ടായത്.
ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം കുത്തനെ ഇടിഞ്ഞതിനാലാണ് കേരളത്തിലെ സ്വര്‍ണ വിലയിലും തുടര്‍ച്ചയായ ഇടിവ് ദൃശ്യമായത്. ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം ഇന്നലെ 1,969 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് 1,966-1,968 നിലവാരത്തിലാണ് തുടരുന്നത്.
18 കാരറ്റ് സ്വര്‍ണ വിലയും നാലാം ദിവസവും ഇടിവിലാണ്. ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 4,655 രൂപയായി.
വെള്ളി വില
മൂന്നു ദിവസം മാറാതെ നിന്ന വെള്ളി വില ഇന്ന് നേരിയ ഇറക്കത്തിലാണ്. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഇടിഞ്ഞ് 77 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി മാറ്റമില്ലാതെ 103 രൂപയായി തുടരുന്നു.