കേരളത്തിലെ സ്വര്‍ണ വില ഇന്നും താഴേക്കിറങ്ങി

ആഗോള വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു

Update: 2023-12-06 10:08 GMT

Image by Canva

കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് 45,960 രൂപയും ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,745 രൂപയുമായി. പവന് ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,760 രൂപയായി.

ആഗോള വിപണിയില്‍

രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. സ്പോട്ട് സ്വര്‍ണം തിങ്കളാഴ്ച ഔണ്‍സിന് 2,091ഡോളര്‍ വരെ കയറിയിരുന്നു. ഇന്നലെ 2036.30 ഡോളറില്‍ വ്യാപാരം തുടര്‍ന്നെങ്കിലും 2,019 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 2,019 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

സ്വര്‍ണ വിലക്കയറ്റം ഉടന്‍ അവസാനിച്ചേക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 2024ന്റെ മധ്യത്തോടെ രാജ്യാന്തര വില 2,200 ഡോളര്‍ ഭേദിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. അതോടെ, കേരളത്തിലെ വില പവന് 55,000-60,000 രൂപ നിരക്കിലെത്തിയേക്കാം.

വെള്ളി വില

വെള്ളി വിലയിലും ഇന്ന് കുറവുണ്ടായി. സാധാരണ വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 81 രൂപയിലെത്തി.

Tags:    

Similar News