തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തിലെ സ്വര്‍ണ വില താഴേക്ക്
വെള്ളി വിലയും കുറഞ്ഞു
ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കൊപ്പം കേരളത്തിലെ സ്വര്‍ണ വിലയിലും ഇടിവ്. മൂന്നാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില ഇടിയുന്നത്. ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,665 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,320 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 320 രൂപ കുറഞ്ഞിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്നും നേരിയ ഇടിവ്. ഗ്രാമിന് 5 രൂപയുടെ കുറവോട് കൂടി ഗ്രാമിന് 4,695 രൂപയിലെത്തി.
വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയായി.
ആഗോള സ്വര്‍ണ വിപണി ഇന്ന്
ആഗോള സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണം ഇന്ന് അഞ്ച് ഡോളറോളം താഴ്ന്ന് 1,974 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ 1982 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും 1,979 ഡോളറിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.