ആഭരണപ്രിയരെ ഹാപ്പിയാക്കി സ്വര്‍ണ വില ₹42,000ന് താഴെ
ഇന്ന് വീണ്ടും വിലക്കുറവ്
സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവില്‍. ഇക്കഴിഞ്ഞ വാരം 2,000 രൂപയ്ക്ക് മേല്‍ ഇടിഞ്ഞ സ്വര്‍ണ വില ഇന്നലെ മാറാതെ നിന്നെങ്കിലും ഇന്ന് വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,240 രൂപയും പവന് 160 രൂപ കുറഞ്ഞ് 41,920 രൂപയുമായി.
സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവിലാണ് സ്വർണമുള്ളത്. ആഗോള വിപണിയില്‍ 1,826.45 ഡോളറിലാണ് നില്‍ക്കുന്നത്. 1,827 ഡോളറായിരുന്നു ഇന്നലെ.
ആഭരണം വാങ്ങുന്നവര്‍ക്കും മികച്ച സമയമാണ് ഇത്. 22 കാരറ്റ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരു കഴിഞ്ഞ വര്‍ഷത്തെ നിരക്കുകള്‍ (2022 സെപ്റ്റംബര്‍) പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 8,000 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ കുറവുണ്ടായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,333 രൂപയായി.
ആഭരണം വാങ്ങുമ്പോള്‍
കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങുന്ന ഒരാള്‍ക്ക് ഇക്കഴിഞ്ഞ ആറു മാസത്തെ ഏറ്റവും വലിയ വിലക്കുറവില്‍ ഇപ്പോള്‍ വാങ്ങാം. പവന്‍ വിലയോടൊപ്പം അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 45,000 രൂപയോളമാണ് ആഭരണം വാങ്ങാന്‍ വേണ്ടി വരുന്നത്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6,000 രൂപ വരെ അധികം നല്‍കേണ്ടതായും വന്നേക്കാം.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്നും മാറ്റമുണ്ടായില്ല. സാധാരണ വെള്ളിക്ക് 74 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.