അഞ്ച് ദിവസത്തിന് ശേഷം ഉയര്‍ന്ന് സ്വര്‍ണ വില

ആഗോള വിപണിയില്‍ ചാഞ്ചാട്ടം

Update:2023-11-10 13:26 IST

Image : Canva

അഞ്ച് ദിവസത്തെ താഴ്ചയ്ക്ക് ശേഷം കേരളത്തിൽ  ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5,600 രൂപയും പവന് 240 രൂപ ഉയര്‍ന്ന് 44,800 രൂപയുമായി. 22 കാരറ്റ് സ്വര്‍ണത്തോടൊപ്പം 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,645 രൂപയായി.

ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം ഇടിവിലാണ്. സ്‌പോട്ട് സ്വര്‍ണം നിലവില്‍ 1,956.99 ഡോളറിലാണ് ഉള്ളത്. ഇന്നലെ 1,958 ഡോളറിലാണ് ക്ലോസിംഗ് നടന്നത്. കഴിഞ്ഞയാഴ്ച (നവംബര്‍ 2ന്) 1,985.07 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണം നിന്നിരുന്നത്. കേരളത്തില്‍ അപ്പോള്‍ 45,200 രൂപയായിരുന്നു പവന്‍ വില.

ഒരു പവന് ഇന്നെത്ര നല്‍കേണ്ടി വരും?

പവന്‍ വില 44,800 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 49,000 രൂപയോ അതിലധികമോ വേണ്ടി വരും. പല ജൂവല്‍റികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ  സ്വര്‍ണ വിലയും നികുതിയും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കണം.

വെള്ളി വില

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 77 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

Tags:    

Similar News