തുടര്‍ച്ചയായ ഇടിവിൽ നിന്ന് നേരിയ വര്‍ധനയിലേക്ക് സ്വര്‍ണ വില

ഒരു പവന് ഇന്ന് 80 രൂപ കൂടി

Update:2023-08-12 11:39 IST

Image : Canva

തുടർച്ചയായ ഇടിവിനു ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണ വില വര്‍ധന. 22 കാരറ്റ് സ്വർണം  ഗ്രാമിന് (one gram gold price) 10 രൂപ വര്‍ധിച്ച് 5,465 രൂപയും പവന് 80 രൂപ വര്‍ധിച്ച്  43,720 രൂപയുമായി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണ വില 1,913.83 ഡോളറാണ്. 

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 4,528 രൂപയായി.

കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് സ്വര്‍ണ വില പവന് 45,760 രൂപ എന്നതാണ്. മേയ് അഞ്ചിലെ വിലയാണ് ഇത്. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.

മാറാതെ വെള്ളി വില

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് 77 രൂപയും ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപയുമാണ് വില.

Tags:    

Similar News