സ്വര്‍ണ വില വീണ്ടും കയറ്റത്തില്‍

വെള്ളി വിലയില്‍ മാറ്റമില്ല

Update:2023-08-23 13:05 IST

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ കയറ്റം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 5,430 രൂപയും പവന് 80 രൂപ വര്‍ധിച്ച് 43,440 രൂപയുമാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വര്‍ണ വില ഇന്നും നേരിയ തോതില്‍ ഉയര്‍ന്നു. ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 4,503 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം 1900 ഡോളറിലെത്തി. ഇന്നലെ 1,894 ഡോളറിലാണ് നിന്നിരുന്നത്. ലോക വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

വെള്ളി വില മാറിയില്ല

വെള്ളി വില ഇന്ന് മാറിയില്ല. ഇന്നലെ സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 78 രൂപയിലെത്തിയിരുന്നു. ഇന്നും ഇതേ വില തുടരുകയായിരുന്നു. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.

Tags:    

Similar News