തുടര്‍ച്ചയായ ഇടിവില്‍ സ്വര്‍ണ വില; ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം

കഴിഞ്ഞ നാലു ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ

Update:2023-08-11 13:21 IST

Image : Canva

നാല് ദിവസമായി തുടര്‍ച്ചയായ വിലക്കുറവില്‍ സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം, പവന് ഇന്ന് 120 രൂപ കുറഞ്ഞ് 43,640 രൂപയായി. ആഭരണം വാങ്ങുന്നവര്‍ക്ക് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് സ്വര്‍ണം വാങ്ങാം. ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,455 രൂപയായി.

ആഗോള വിപണിയില്‍ സ്വര്‍ണം താഴേക്കുള്ള ട്രെന്‍ഡിലാണ്. സ്‌പോട്ട് സ്വര്‍ണം ഇന്ന് 1,913 ഡോളറിലാണ് നില്‍ക്കുന്നത്.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,523 രൂപയായി.

വെള്ളി വിലയില്‍ മാറ്റമില്ല

ഇന്നും വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് 77 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

സ്വര്‍ണ വില ചാഞ്ചാടുന്നു 

അമേരിക്കന്‍ ഡോളര്‍, അമേരിക്കന്‍ ട്രഷറി യീല്‍ഡ് (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായം) എന്നിവ ഉയരുന്നതാണ് നിലവില്‍ സ്വര്‍ണ വില താഴേക്കിറങ്ങാന്‍ വഴിയൊരുക്കുന്നത്. പണപ്പെരുപ്പം പിന്നെയും ആശങ്കപ്പെടുത്തുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കൂട്ടാനിടയുണ്ട്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിപ്പെടാനിടയാക്കും; യീല്‍ഡും ഉയരും. നിക്ഷേപകര്‍ ഡോളറിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപം മാറ്റുമെന്നതിനാല്‍ സ്വര്‍ണ വില താഴേക്കും നീങ്ങും.



Tags:    

Similar News