അഞ്ച് ദിവസം മാറാതെ നിന്ന സ്വര്‍ണവില ഇന്നുയര്‍ന്നു; ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര വേണം?
വെള്ളി വിലയും ഉയര്‍ന്നു
സംസ്ഥാനത്ത് അഞ്ച് ദിവസം മാറാതെ നിന്ന സ്വര്‍ണവില ഇന്നു വര്‍ധിച്ചു. 22 കാരറ്റ് സ്വർണം, ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,420 രൂപയും പവന് 80 രൂപ വര്‍ധിച്ച് 43,360 രൂപയുമാണ് ഇന്നത്തെ വില.
ഓഗസ്റ്റ് 16ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞശേഷം ഇന്നാണ് വില മാറിയത്. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5 രൂപ ഉയര്‍ന്നു. ഇന്ന് ഒരു ഗ്രാമിന് 4,498 രൂപയായി.
രാജ്യാന്തര വില ഔണ്‍സിന് അഞ്ച് മാസത്തെ താഴ്ചയായ 1,889.5 ഡോളറില്‍ ആയിരുന്നു ഇന്നലെ നിന്നിരുന്നത്. ഇന്ന് അത് നേരിയ തോതിൽ ഉയര്‍ന്ന് 1,894 ഡോളറിലാണ് നില്‍ക്കുന്നത്.
വെള്ളി ഉയര്‍ന്നു
വെള്ളി വില ഉയർന്നു. സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് വില 78 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ തന്നെയാണ് ഇന്ന് വില.
പവന് എത്ര കൊടുക്കണം?
ഒരു പവന് ഇന്ന് വില 43,360 രൂപയാണ്. എന്നാല്‍, ഒരു പവന്‍ ആഭരണം വാങ്ങാന്‍ മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ എച്ച്.യു.ഐ.ഡി ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയടക്കം 46,860 രൂപയെങ്കിലും കൊടുക്കണം. അതായത്, 3,500 രൂപയോളം അധികം.