കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്, മാറ്റമില്ലാതെ വെള്ളി
ആഗോള വിപണിയിലും വില ചാഞ്ചാട്ടം
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലെ സ്വര്‍ണ വിലയിലും ഇന്ന് നേരിയ കുറവ്. ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,805 രൂപയും പവന് 80 രൂപ കുറഞ്ഞ് 46,440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയിലും ചെറിയ ചാഞ്ചാട്ടം, ഗ്രാമിന് ഇന്ന് അഞ്ച് രൂപ കുറഞ്ഞ് 4,805 രൂപയായി.
കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നത്, പവന്‍ വില അന്ന് 47,000 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി 920 രൂപ വരെ താഴ്ന്നിരുന്നു. വീണ്ടും ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം വില ഉയര്‍ന്നു തുടങ്ങി.
വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല, ഗ്രാമിന് 78 രൂപ.
ആഗോള വിപണി
ആഗോള വിപണിയില്‍ നേരിയ ഉയര്‍ച്ചയോടെ നിന്നിരുന്ന സ്‌പോട്ട് സ്വര്‍ണ വ്യാപാരം ഇന്ന് ഇടിവിലാണ്. 2,054.88 ഡോളറിന് വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം നിലവില്‍ 2,047.69 ഡോളറിലാണ് വ്യാപാരം തുടരുന്നത്.