സംവദ് 2081 ലേക്ക് പ്രതീക്ഷയുടെ കാല്‍വെപ്പ്; ആവേശം പകർന്നു മുഹൂർത്ത വ്യാപാരം
കുതിച്ചു കയറി കിറ്റെക്‌സും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും
മുഹൂർത്ത വ്യാപാരം ആവേശം പകർന്നു. വ്യാപാരത്തുടക്കത്തിലെ നിലയിൽ നിന്നു ഗണ്യമായി താഴ്ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിൽ നിന്നു നേട്ടത്തിലേക്കു ശക്തമായി കയറിയാണു വിപണി അവസാനിച്ചത്.
എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 24,368.25 വരെ കയറിയിട്ട് 94.20 പോയിൻ്റ് (0.39%) നേട്ടത്തിൽ 24,299.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.38 ശതമാനം കയറി 51,672.80 ൽ ക്ലോസ് ചെയ്തു. 80,044.95 വരെ കയറിയ സെൻസെക്സ് 218.06 പോയിൻ്റ് (0.27%) നേട്ടത്തോടെ 79,724.12 ൽ അവസാനിച്ചു.
ഒക്ടോബറിലെ വിൽപന പ്രതീക്ഷയിലും മെച്ചമായത് വാഹന കമ്പനി ഓഹരികളെ ഉയർത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൂന്നര ശതമാനത്തോളം കയറി. ഐഷർ, ബജാജ്, ടാറ്റാ, ഹീറോ, ടിവിഎസ് തുടങ്ങിയവ നല്ല നേട്ടം കാണിച്ചു.
റിയൽറ്റി കമ്പനികളും ഇന്നു നല്ല കയറ്റം നടത്തി.ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, എൻബിസിസി തുടങ്ങിയവ നല്ല ഉയർച്ച കാണിച്ചു.
കിറ്റെക്സിന് കുതിപ്പ്
കഴിഞ്ഞ ആറു മാസം കൊണ്ട് 195 ശതമാനം കയറിയ കിറ്റെക്സ് ഇന്നു 10 ശതമാനം കുതിച്ച് 613 രൂപയിൽ എത്തി.
കൊച്ചിൻ ഷിപ്പ് യാർഡ് നാലു ശതമാനത്തോളം ഉയർന്നു.
റെയിൽവേ ഓഹരികളും മുഹൂർത്ത വ്യാപാരത്തിൽ കുതിച്ചു.
ആർബിഎൽ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവ മികച്ച കയറ്റം കാഴ്ച വച്ചു. എന്നാൽ എസ്ബിഐ നേരിയ താഴ്ചയിലായി.
ക്രൂഡ് ഓയിൽ വില ഉയർന്നത് ഏഷ്യനും ബെർജറും അടക്കം പെയിൻ്റ് കമ്പനികളെ താഴ്ത്തി. റിലയൻസും ഒഎൻജിസിയും എംആർപിഎലും ഉയർന്നു. പിഡിലൈറ്റും കയറി.