കാലിത്തീറ്റ കമ്പനി കെ.എസ്.ഇക്ക് രണ്ടാംപാദത്തിലും നഷ്ടം; വരുമാനം കൂടി

തുടര്‍ച്ചയായ രണ്ട് പാദങ്ങളായി നഷ്ടം തുടരുകയാണ്

Update: 2023-11-11 06:02 GMT

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കാലിത്തീറ്റ ഉത്പാദന കമ്പനിയായ കെ.എസ്.ഇ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 1.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 4.25 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ജൂണ്‍പാദത്തിലും കമ്പനി 1.05 കോടി രൂപ നഷ്ടം നേരിട്ടിരുന്നു.

സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 395.18 കോടി രൂപയില്‍ നിന്ന് 7.4 ശതമാനം ഉയര്‍ന്ന് 436.53 കോടി രൂപയായി. കാലിത്തീറ്റ വിഭാഗത്തിന്റെ വരുമാനം 383.37 കോടിയും ഓയ്ല്‍ കേക്ക് പ്രോസസിംഗ് വിഭാഗത്തിന്റെ വരുമാനം 97.36 കോടിയും ഡയറി വിഭാഗത്തിന്റേത് 12.86 കോടി രൂപയുമാണ്.
വെള്ളിയാഴ്ച ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് പുറത്തുവന്നത്. വ്യാപാരാന്ത്യത്തില്‍ 0.62% ഉയര്‍ന്ന് 1,779 രൂപയിലാണ് കെ.എസ്.ഇ ലിമിറ്റഡിന്റെ ഓഹരികളുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ 7.82 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. അതേസമയം, ഈ കലണ്ടര്‍ വര്‍ഷം (YTD) ഇതുവരെ ഓഹരിയുടെ നഷ്ടം 5.37% ആണ്.
Tags:    

Similar News