എല്‍ഐസി ഐപിഒ ഇന്ന്: നിക്ഷേപകര്‍ തീര്‍ച്ചയായും അറിയേണ്ട കാര്യങ്ങള്‍

ഒരു ലോട്ടില്‍ 15 ഓഹരികള്‍, പോളിസി ഉടമകള്‍ക്കും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും ഇളവുകള്‍ തുടങ്ങി ഐപിഒ സംബന്ധിച്ച് പ്രാഥമികമായി അറിയേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍

Update: 2022-05-04 05:15 GMT

ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് തുടക്കമായി. പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സിയുടെ (lic)പ്രാഥമിക ഓഹരി വില്‍പന (stock sale)യിലൂടെ 21,000 കോടിയെന്ന റെക്കോര്‍ഡ് തുക സമാഹരിക്കാന്‍ ആണ് സര്‍ക്കാരിന്റെ ലക്ഷ്യം. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നടക്കുക. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

നിക്ഷേപകര്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്ന എല്‍ഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മെയ് 9 ന് അവസാനിക്കും. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാര്‍ച്ചില്‍ ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു

നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍

1. എല്‍ഐസി ഐപിഒ സബ്സ്‌ക്രൈബുചെയ്യാനുള്ള അവസാന ദിവസം മെയ് 9 ആണ്

2. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്

3. പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്.

4. റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

5. 10 രൂപയാണ് ഓരോ ഓഹരിക്കും മുഖവില.

6. ആകെ വില്‍പ്പനയ്‌ക്കെത്തുന്ന ഓഹരികളുടെ എണ്ണം 6,324,997,701 ആണ് , ഓഫര്‍ ഫോര്‍ സെയ്ല്‍ 221,374,920 ഓഹരികള്‍

7. റീറ്റെയ്ല്‍ നിക്ഷേപകര്‍, എല്‍ഐസി ജീവനക്കാര്‍, എല്‍ഐസി പോളിസി ഉടമകള്‍ എന്നിവര്‍ക്കുള്ള പരമാവധി ബിഡ് തുക 2 ലക്ഷം രൂപയാണ്.

8. ഒരു ലോട്ടില്‍ ആകെ 15 ഓഹരികളാണ് ലഭിക്കുന്നത്. ഒരാള്‍ക്ക് പരമാവധി 14 ലോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഏറ്റവും കുറഞ്ഞത് ഒരു ലോട്ടും.

9. 902 രൂപയ്ക്ക് പോളിസി ഉടമകള്‍ പരമാവധി ഓഹരി വാങ്ങിയാല്‍ 1.86 ലക്ഷം നല്‍കേണ്ടി വരും

10. ബാങ്ക് ആപ്പുകള്‍, ജിയോജിത് പോലുള്ള ബ്രോക്കറേജ് ആപ്പുകള്‍ എന്നിവയുടെ സഹായത്തോടെ ഓഹരി വാങ്ങാം

11. നിക്ഷേപം നടത്തുന്നവര്‍ക്ക് ഡിമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്. മാത്രമല്ല പോളിസി ഉടമ എന്ന പേരിലുള്ള ഇളവുകള്‍ ലഭിക്കണമെങ്കില്‍ ഫെബ്രുവരി 28 ന് മുമ്പ് പോളിസി പാനുമായി ബന്ധിപ്പിച്ചിരിക്കണം

12. മെയ് 13 ആണ് ഷെയര്‍ അലോട്ട്‌മെന്റ്

13. മെയ് 17ന് എല്‍ഐസി ഓഹരി ലിസ്റ്റിംഗ്

വിശദമായി അറിയാന്‍ വീഡിയോ കാണാം

Tags:    

Similar News