എല്‍ഐസി ഐപിഒ മൂന്നാം ദിവസം സബ്‌സ്‌ക്രൈബ് ചെയ്തത് 1.4 തവണ, താല്‍പ്പര്യം ഈ വിഭാഗത്തിന്
തിങ്കളാഴ്ചയാണ് ഐപിഒ അവസാനിക്കുന്നത്
എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പനയുടെ മൂന്നാം ദിവസം സബ്‌സ്‌ക്രൈബ് ചെയ്തത് 1.4 തവണ. പോളിസി ഉടമകളുടെ ക്വാട്ട 4 തവണയാണ് ഇന്നലെ മാത്രം സബ്‌സ്‌ക്രൈബ് ചെയ്തത്. ജീവനക്കാരുടെ ഭാഗം 3.1 തവണയും റീട്ടെയില്‍ വ്യക്തിഗത നിക്ഷേപക ക്വാട്ട 1.23 തവണയും സബ്സ്‌ക്രൈബ് ചെയ്തു. ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെയും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെയും വിഭാഗത്തില്‍ ഇപ്പോഴും യഥാക്രമം 56 ശതമാനം 76 ശതമാനം സബ്‌സ്‌ക്രിപ്ഷനാണ് നേടിയത്.
ഐപിഒയില്‍ വിദേശ നിക്ഷേപകര്‍ വെറും 80 കോടി രൂപയുടെ ലേലമാണ് വിളിച്ചത്. തിങ്കളാഴ്ചയാണ് ഐപിഒ അവസാനിക്കുക എന്നാല്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വാരാന്ത്യങ്ങളിലും അപേക്ഷിക്കാവുന്നതാണ്. ഇതുവരെ 4.7 ദശലക്ഷം റീട്ടെയില്‍ ആപ്ലിക്കേഷനുകളാണ് എല്‍ഐസി ഐപിഒ നേടിയത്.
റീട്ടെയ്ല്‍, പോളിസി ഉടമകള്‍ക്ക് യഥാക്രമം 45 രൂപയും 60 രൂപയും അധിക കിഴിവോടെ ഒരു ഷെയറിന് 902 മുതല്‍ 949 രൂപ വരെയാണ് ഐപിഒയ്ക്ക് സര്‍ക്കാര്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 6 ട്രില്യണ്‍ രൂപ വിപണി മൂലധനം പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ സ്ഥാപനമായി മാറും.