ഓഹരി വിപണിക്ക് ഇന്ന് അവധി; ഈയാഴ്ച കടന്നു പോയത് നഷ്ടക്കണക്കിൽ

ഈ വർഷം ഇനി രണ്ട് അവധികൾ കൂടി ഓഹരി വിപണിക്കുണ്ട്, മഹാരാഷ്ട്രയിൽ ​വോട്ടെടുപ്പ് പ്രമാണിച്ച് നവംബർ 20നും ക്രിസ്മസ് ദിനമായ ഡിസംബർ 25നും

Update:2024-11-14 17:48 IST
ഗുരുനാനാക് ജയന്തി പ്രമാണിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബി.എസ്.ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ) വെള്ളിയാഴ്ച പ്രവർത്തിക്കില്ല. ഇനി തിങ്കളാഴ്ച പ്രവർത്തന ദിവസം. അതേസമയം, മൾട്ടി കമോഡിറ്റി വിപണിയായ എം.സി.എക്സി​ന്റെ സായാഹ്ന സെഷൻ പതിവു പോലെ വൈകിട്ട് അഞ്ചു മുതൽ പ്രവർത്തിക്കും. 
വില്‍പ്പന സമ്മര്‍ദ്ദം കുറഞ്ഞെങ്കിലും തുടര്‍ച്ചയായ ആറാം ദിവസം, വ്യാഴാഴ്ചയും വിപണിക്ക് നഷ്ടത്തില്‍ നിന്ന് കരകയറാനായില്ല. സെന്‍സെന്‍സെക്സ് 110.64 പോയിന്റ് ഇടിഞ്ഞ് 77,580.31ലും നിഫ്റ്റി 26.35 പോയിന്റ് താഴ്ന്ന് 23,532.70ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ വമ്പന്‍ ഓഹരികളിന്ന് വിപണിക്ക് മികച്ച പിന്തുണ നല്‍കി. വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നുണ്ടെങ്കിലും അളവ് കാര്യമായി കുറഞ്ഞത് വിപണിക്ക് ആശ്വാസമായി.
ആദ്യപകുതിയില്‍ 0.50 ശതമാനം നേട്ടമുണ്ടാക്കാനും വിപണിക്ക് സാധിച്ചു. പക്ഷെ പിന്നീട് എഫ്.എം.സി.ജി മേഖലയില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ വിപണിക്കായില്ല.

സൂചികകളുടെ പ്രകടനം

 

സൂചികകളുടെ പ്രകടനം

ബുധനാഴ്ച സൂചികകളെല്ലാം നെഗറ്റീവിലായിരുന്നെങ്കില്‍ ഇന്ന് ഭേദപ്പെട്ട തിരിച്ചു കയറ്റത്തിനാണ് വിപണി സാക്ഷ്യം വഹിച്ചത്. മീഡിയ സൂചികകള്‍ 2.26 ശതമാനം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി 1.03 ശതമാനവും കയറി. ഓട്ടോ സൂചികയില്‍ പോസിറ്റീവ് ട്രെന്‍ഡ് കാണാനായത് ശുഭസൂചനയായി. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഐ.ടി സൂചികകള്‍ പച്ചയിലെത്തി. എന്നാല്‍ എഫ്.എം.സി.ജി സൂചിക ഇന്നും 1.53 ശതമാനം ഇടിഞ്ഞത് ആശങ്കയായി.

നേട്ടം കൊയ്തവര്‍

ഇന്ന് നേട്ടം കൊയ്തവരില്‍ മുന്നിലുള്ളത് ജിയോഫിന്‍ ഓഹരികളാണ്. 6.75 ശതമാനം ഉയര്‍ന്നാണ് ജിയോഫിന്‍ വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാംപാദത്തില്‍ ലാഭത്തില്‍ മൂന്നു ശതമാനം വര്‍ധന രേഖപ്പെടുത്തിയതും ജിയോഫിന്‍ ഓഹരികളെ സ്വാധീനിച്ചു. ഐഷര്‍ മോട്ടോഴ്‌സ് ഓഹരികള്‍ ഇന്ന് 6.59 ശതമാനം ആണ് ഉയര്‍ന്നത്. നന്ദിപറയേണ്ടത് രണ്ടാംപാദത്തിലെ മികച്ച പ്രകടനത്തിനാണ്. മുന്‍ വര്‍ഷത്തെ സമാനപാദത്തെ 1,016 കോടി രൂപയില്‍ നിന്ന് 1,100 കോടി രൂപയായി ലാഭം ഉയര്‍ന്നിരുന്നു. പോളിസിബസാര്‍ (5.79), സുസ്‌ലോണ്‍ (5.00), സൊമാറ്റോ (4.38) ഓഹരികളും നേട്ടം കൈവരിച്ചു.

ലാഭം നേടിയവര്‍

 

ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് എനര്‍ജി കമ്പനിയായ ടോറന്റ് പവര്‍ ആണ്. അഞ്ചു ശതമാനത്തോളം ഇടിഞ്ഞാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാംപാദ ഫലം മികച്ചതായിട്ടും വിപണിയിലെ ചാഞ്ചാട്ടം പി.ഐ ഇന്‍ഡസ്ട്രീസ് ഓഹരികളെ 4.41 ശതമാനം താഴെ എത്തിച്ചു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (2.92), ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (2.98) ഓഹരികളും നിരാശ സമ്മാനിച്ചു.

നഷ്ടം രേഖപ്പെടുത്തിയവര്‍

 

കേരള ഓഹരികളുടെ പ്രകടനം

അപ്പോളോ ടയേഴ്‌സാണ് കേരള ഓഹരികളില്‍ നേട്ടം കൊയ്തത്. രണ്ടാംപാദത്തില്‍ ലാഭത്തില്‍ 37 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടും ഓഹരികള്‍ 4.29 ശതമാനം കുതിച്ചു. ഇത്തവണ ലാഭം 297 കോടിയാണ്. മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 474 കോടി രൂപയായിരുന്നു. കേരള ആയുര്‍വേദ ഓഹരിയിലും ഇന്ന് അഞ്ചു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ഇന്നലെ നഷ്ടത്തില്‍ ക്ലോസ് ചെയ്ത കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഓഹരികള്‍ 4.99 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

രണ്ടാംപാദത്തില്‍ വരുമാനം ഉയരുകയും ലാഭം കുറയുകയും ചെയ്ത വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ 1.83 ശതമാനം ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികളില്‍ ഫെഡറല്‍ ബാങ്ക് (1.16), സി.എസ്.ബി ബാങ്ക് (2.57), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.40) ഓഹരികള്‍ക്ക് ഇന്ന് നിരാശയായിരുന്നു. മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളും താഴേക്ക് പോയി.
Tags:    

Similar News