നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളില്‍; 24,235 ല്‍ ഇന്‍ട്രാഡേ പിന്തുണ; 24,350 കടന്നാല്‍ ബുള്ളിഷ് ട്രെന്റിന് സാധ്യത

ഡിസംബർ രണ്ടിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.

Update:2024-12-03 07:46 IST

നിഫ്റ്റി 144.95 പോയിൻ്റ് (0.61%) ഉയർന്ന് 24,276.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇൻട്രാഡേ റെസിസ്റ്റൻസ് ലെവൽ ആയ 24,350 മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.

നിഫ്റ്റി ഉയർന്ന് 24,140.80 ൽ വ്യാപാരം ആരംഭിച്ചു. കൂടുതൽ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 24,008.70 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 24,276.05 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇൻട്രാഡേ ഉയരം 24,301.70 പരീക്ഷിച്ചു.

പൊതുമേഖലാ ബാങ്കുകളും എഫ്എംസിജി മേഖലയും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, മെറ്റൽ, മീഡിയ, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1727 ഓഹരികൾ ഉയരുകയും 948 ഓഹരികൾ ഇടിയുകയും 109 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50ക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അൾട്രാടെക് സിമൻ്റ്, അപ്പോളോ ഹോസ്‌പിറ്റൽസ്, ഗ്രാസിം, ശ്രീറാം ഫിനാൻസ് എന്നിവയാണ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, സിപ്ല, എൻടിപിസി, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ബുള്ളിഷ് ഹറാമി പാറ്റേണിന് മുകളിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ആക്കം പുനരാരംഭിച്ചതായി ഈ പാറ്റേൺ സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 24,235 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 24,350 ആണ്. സൂചിക 24350 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിനെ മറികടക്കുകയാണെങ്കിൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 24,500 ലാണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,235 -24,135 -24,025

പ്രതിരോധം 24,350 -24,450 -24,550

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,800 -23,150

പ്രതിരോധം 24,500 -25,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 53.40 പോയിൻ്റ് നേട്ടത്തിൽ 52,109.00 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. കഴിഞ്ഞ കുറച്ച് ട്രേഡിംഗ് സെഷനുകളിൽ ചെറിയ ട്രേഡിംഗ് ബാൻഡിലാണ് വ്യാപാരം നടന്നത്. സൂചികയ്ക്ക് 51,700 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. പ്രതിരോധം 52,500 ആണ്. സൂചികയുടെ അടുത്ത നീക്കത്തിന്, പിന്തുണ അല്ലെങ്കിൽ പ്രതിരോധ നിലകളിൽ നിന്ന് ഒരു ബ്രേക്ക്ഔട്ട് അത്യാവശ്യമാണ്. മൊത്തത്തിലുള്ള പോസിറ്റീവ് മാർക്കറ്റ് ട്രെൻഡ് കണക്കിലെടുക്കുമ്പോൾ, പോസിറ്റീവ് ബ്രേക്ക്ഔട്ടാണ് കൂടുതൽ സാധ്യത.

ഇൻട്രാഡേ ട്രേഡേഴ്സിന്

സപ്പോർട്ട് 51,800 -51,500 -51,200

പ്രതിരോധം 52,130 -52,400 -52,700

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 51,000 -49,600

പ്രതിരോധം 52,500 -53,500.

 

Tags:    

Similar News