നിഫ്റ്റിക്ക് ഹ്രസ്വകാല പിന്തുണ 23,800; പോസിറ്റീവ് ട്രെന്റിന് 24,000 ല് ഇന്ട്രാഡേ പ്രതിരോധം മറികടക്കണം
നവംബർ നാലിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 309 പോയിൻ്റ് (1.27%) ഇടിഞ്ഞ് 23,995.35 ൽ ക്ലോസ് ചെയ്തു. 23,925 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാൽ നെഗറ്റീവ് ചായ്വ് തുടരും.
നിഫ്റ്റി 24,315.80 ൽ വ്യാപാരം ആരംഭിച്ചു. എന്നാൽ സൂചിക ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു. കുത്തനെ ഇടിഞ്ഞ് 23,816.20 എന്ന ഇൻട്രാഡേ താഴ്ചയിലെത്തി. 23,995.35 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തിൽ അവനാനിച്ചു. റിയൽറ്റി, മീഡിയ, ലോഹം, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 712 ഓഹരികൾ ഉയർന്നു, 1960 എണ്ണം ഇടിഞ്ഞു, 89 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, സിപ്ല, എസ്ബിഐ എന്നിവയാണ്. കൂടുതൽ നഷ്ടം ഹീറോ മോട്ടോ കോർപ്, ഗ്രാസിം, ബജാജ് ഓട്ടോ, അദാനി പോർട്സ് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു. നിഫ്റ്റി ഹ്രസ്വ, ഇടക്കാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചികയുടെ നെഗറ്റീവ് ചായ്വ് കാണിക്കുന്നു.
സൂചികയ്ക്ക് 23,925 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 23,800 ലാണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,000 ആണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,925 -23,840 -23,750
പ്രതിരോധം 24,000 -24,100 -24,200
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,350
പ്രതിരോധം 24,500 -25,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 458.65 പോയിൻ്റ് നഷ്ടത്തിൽ 51,215.25 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം ഇൻഡിക്കേറ്ററുകൾ ന്യൂട്രൽ ട്രെൻഡ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 51,000 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. 52,200 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡേഴ്സിനു
സപ്പോർട്ട് 51,000 -50,800 -55,600 പ്രതിരോധം 51,300 -51,550 -51,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്കു
പിന്തുണ 51,000 -50,000
പ്രതിരോധം 52,400 -53,500.