സൂചകങ്ങള്‍ നെഗറ്റീവ്; നിഫ്റ്റിക്ക് പിന്തുണ 23,640; പുള്‍ബാക്ക് റാലിക്ക് 23,800 ന് മുകളില്‍ നീങ്ങണം

ജനുവരി എട്ടിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി;

Update:2025-01-09 08:03 IST

നിഫ്റ്റി 18.95 പോയിന്റ് (0.08%) താഴ്ന്ന് 23,698.95 ൽ ക്ലോസ് ചെയ്തു, സൂചിക 23,640 എന്ന ഇൻട്രാഡേ സപ്പോർട്ടിന് താഴെ നീങ്ങിയാൽ ബെയറിഷ് ട്രെൻഡ് തുടരും.

നിഫ്റ്റി 23,746.70 ൽ വ്യാപാരം തുടങ്ങി. രാവിലെ 23,751.80 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. പിന്നീട് സൂചിക 23,496.20 എന്ന താഴ്ന്ന നിലയിലെത്തി. ക്ലോസിംഗ് സെഷനിൽ, സൂചിക താഴ്ന്ന നിലയിൽ നിന്ന് കയറി 23,698.95 ൽ ക്ലോസ് ചെയ്തു.

ഐടി, എഫ്എംസിജി, ഓയിൽ ഒഴികെ എല്ലാ മേഖലകളും നെഗറ്റീവ് ചായ്‌വിൽ ക്ലോസ് ചെയ്തു. ഏറ്റവും വലിയ നഷ്ടം ഫാർമ, ഫിനാൻഷ്യൽ സർവീസസ്, പി‌എസ്‌യു ബാങ്കുകൾ, മീഡിയ എന്നിവയായിരുന്നു. 852 ഓഹരികൾ ഉയർന്നു.1849 എണ്ണം ഇടിഞ്ഞു. 140 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50യിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഒഎൻജിസി, റിലയൻസ്, ടിസിഎസ്, ഐടിസി എന്നിവയാണ്. കൂടുതൽ നഷ്ടം നേരിട്ടത് അപ്പോളോ ഹോസ്പിറ്റൽസ് ട്രെന്റ്, ശ്രീറാം ഫിൻ, ബജാജ് ഓട്ടോ എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. കാൻഡിൽസ്റ്റിക്കിൻ്റെ താഴെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത് സപ്പോർട്ട് സോണിന് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നുവെന്നാണ്.

സൂചികയ്ക്ക് 23,800-ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, സപ്പോർട്ട് 23,640-ലാണ്. സൂചിക 23640 നു താഴെ നീങ്ങിയാൽ ഇന്നും ബെയറിഷ് ട്രെൻഡ് തുടരും. പുൾബാക്ക് റാലിക്ക്, സൂചിക 23,800 ലെവലിനു മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

സപ്പോർട്ട് 23,640 -23,500 -23,400

റെസിസ്റ്റൻസ് 23,800 -23,900 -24000

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

സപ്പോർട്ട് 23,500 -23,300

റെസിസ്റ്റൻസ് 24,200 -24,800.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 367.10 പോയിന്റ് നഷ്ടത്തിൽ 49,835.05 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ഒരു ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ കാൻഡിൽസ്റ്റിക്കിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴ്ച പ്രവണത തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 49,600 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. കഴിഞ്ഞ സെഷനിൽ സൂചിക ഈ നിലയ്ക്ക് താഴെ വന്നെങ്കിലും സെഷന്റെ അവസാനത്തോടെ മുകളിൽ ക്ലോസ് ചെയ്തു. 49,600 ന് താഴെ ഒരു സ്ഥിരമായ ക്ലോസ് വരും ദിവസങ്ങളിൽ താഴേക്കുള്ള പ്രവണതയുടെ തുടർച്ച സൂചിപ്പിക്കാം. നേരെമറിച്ച്, സൂചിക ഈ പിന്തുണയ്ക്ക് മുകളിൽ നിലനിന്നാൽ പിന്തുണ മേഖലയിൽ നിന്നുള്ള ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം.

ഇൻട്രാഡേ ട്രേഡർമാർക്ക്

സപ്പോർട്ട് 49,750 -49,400 -49,100

റെസിസ്റ്റൻസ് 50,050 -50,400 -50,750.

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്

സപ്പോർട്ട് 49,600 -48,300

റെസിസ്റ്റൻസ് 50,600 -52,000. 

Tags:    

Similar News