മൊമന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത തുടരുന്നു: നിഫ്റ്റിക്ക് 25,100ല്‍ ഇന്‍ട്രാഡേ പിന്തുണ, ഹ്രസ്വകാല പ്രതിരോധം 25,500
ഒക്ടോബർ 14 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
നിഫ്റ്റി 163.70 പോയിൻ്റ് (0.66%) ഉയർന്ന് 25,127.95 ലാണ് ക്ലോസ് ചെയ്തത്. 25,100 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ ഇൻഡെക്സ് ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ചായ്‌വ് തുടരും.
നിഫ്റ്റി ഉയർന്ന് 25023.40 ൽ വ്യാപാരം തുടങ്ങി. ഈ ആക്കം സെഷനിലുടനീളം തുടർന്നു, സൂചിക ഇൻട്രാഡേ ഉയരം 25,159.80 ൽ പരീക്ഷിച്ചു. 25,127.95 ൽ ക്ലോസ് ചെയ്തു. മീഡിയയും മെറ്റലും ഒഴികെ എല്ലാ മേഖലകളും നല്ല നിലയിൽ ക്ലോസ് ചെയ്തു. റിയൽറ്റി, ഐടി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1250 ഓഹരികൾ ഉയർന്നു, 1336 എണ്ണം ഇടിഞ്ഞു, 156 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ലൈഫ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിക്ക് കീഴിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, മാരുതി, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു, നിഫ്റ്റി ഇടക്കാല മൂവിംഗ് ശരാശരിക്കു താഴെയാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളുടെ ക്ലോസിംഗിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പ്രവണത തുടരാനുള്ള സാധ്യത കാണിക്കുന്നു. സൂചികയ്ക്ക് 25,100ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 25,160 ആണ്. സൂചിക 25,100 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ, വരും ദിവസങ്ങളിൽ അടുത്ത ഹ്രസ്വകാല പ്രതിരോധ നിലയായ 25,500 പരീക്ഷിച്ചേക്കാം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,100 -25,020 -24,965
പ്രതിരോധം 25,160 -25,235 -25,300
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,750 -24,450
പ്രതിരോധം 25,500 -26,275.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 644.60 പോയിൻ്റ് നേട്ടത്തിൽ 51,816.90 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയാണ് സൂചിപ്പിക്കുന്നത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി 51,750 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി മാറുന്നു എന്നാണ്. സൂചികയ്ക്ക് 51,700 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 51,900 ആണ്. അപ്‌ട്രെൻഡ് നിലനിർത്താൻ, സൂചിക 51,900 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 51,700 -51,500 -51,300
പ്രതിരോധം 51,900 -52,100 -52,300
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 51,750 -50,500
പ്രതിരോധം 52,800 -54,460.