മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റിക്ക് 24,070 -24,000 ൽ പിന്തുണ
ഒക്ടോബർ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 218.60 പോയിൻ്റ് (0.90%) ഇടിഞ്ഞ് 24,180.80 ൽ ക്ലോസ് ചെയ്തു. 24,070 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാൽ നെഗറ്റീവ് ചായ്വ് തുടരും.
നിഫ്റ്റി ഉയർന്ന് 24,418.10 ൽ വ്യാപാരം തുടങ്ങി. രാവിലെ 24,440.30 എന്ന ഉയർന്ന നില പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 24,073.90 എന്ന താഴ്ന്ന നിലയിലെത്തി 24,180.80 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജിയും ഫാർമയും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. ലോഹം, പൊതുമേഖലാ ബാങ്കുകൾ, മീഡിയ, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 395 ഓഹരികൾ ഉയരുകയും 2230 ഓഹരികൾ ഇടിയുകയും 124 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.
ഐടിസി, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യൂണിലീവർ എന്നിവയാണ് നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ഇൻഡസ് ഇൻഡ് ബാങ്ക്, അദാനി എൻ്റർപ്രൈസസ്, ബിപിസിഎൽ, ശ്രീറാംഫിൻ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു, നിഫ്റ്റി ഹ്രസ്വ- ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 24,070 -24,000ൽ പിന്തുണയുണ്ട്. ഈ മേഖലയ്ക്ക് താഴെ സൂചിക നീങ്ങിയാൽ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. മൊമെൻ്റം സൂചകങ്ങൾ സൂചിക അമിതമായി വിറ്റഴിക്കപ്പെട്ട നിലയിൽ തുടരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. സൂചിക 24,000 നു മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,140 -24,070 -24,000 പ്രതിരോധം 24,230 -24,340 -24,450
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,000 -23,365
പ്രതിരോധം 24,450 -25200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 743.70 പോയിൻ്റ് നഷ്ടത്തിൽ 50,787.45 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക അതിൻ്റെ ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്., സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൽഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴ്ച്ച പ്രവണതയുടെ തുടർച്ച സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 50,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 50,665 -50,400 -50,100
പ്രതിരോധം 50,950 -51,250 -51,550
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 50,500 -49,650
പ്രതിരോധം 52,000 -53,350.