ആവേശം ചോരാതെ വിപണി

കർഷക സമരത്തിൽ ഒത്തുതീർപ്പിനു വഴി തെളിയാത്തതിൽ വിപണിക്ക് ആശങ്ക;

Update:2020-12-14 11:05 IST

ഓഹരിവിപണി ആവേശം ചോരാതെ ഉയരങ്ങളിലേക്കു പോവുകയാണ്. നിഫ്റ്റി 13,500 നു മുകളിലും സെൻസെക്സ് 46,200-നു മുകളിലും സ്ഥിരത കൈവരിക്കുന്ന നിലയാണ് ഇന്നു വ്യാപാരത്തിൻ്റെ തുടക്കത്തിൽ കണ്ടത്. 

കർഷക സമരത്തിൽ ഒത്തുതീർപ്പിനു വഴി തെളിയാത്തതു വിപണി ആശങ്കയോടെയാണു കാണുന്നത്.

കുദ്രേമുഖ് അയൺ ഓർ കമ്പനിയുടെ ഓഹരി പത്തു ശതമാനം ഉയർന്നു. ഇരുമ്പയിര് വില കുതിച്ചുയരുന്നതും കയറ്റുമതി ഓർഡർ കൂടുന്നതും കമ്പനിക്കു നേട്ടമാണ്.

ഗൃഹോപകരണ നിർമാതാക്കളായ ഐഎഫ് ബി ഇൻഡസ്ട്രീസിൽ നിക്ഷേപ താൽപര്യം വർധിച്ചു.ഓഹരി വില ഇന്നു രാവിലെ ഒൻപതു ശതമാനം കൂടി.

ടാറ്റാ സ്റ്റീൽ, സുവേൻ ലൈഫ്, എൽജി എക്വിപ്മെൻ്റ്സ്, സുന്ദരം ഫിനാൻസ് തുടങ്ങിയവയും നല്ല നേട്ടത്തിലാണ്.

കഴിഞ്ഞയാഴ്ച ഐപിഒ നടത്തിയ ബർഗർ കിംഗ് 92 ശതമാനം നേട്ടത്തിൽ 115.35 രൂപയിലാണു ലിസ്റ്റ് ചെയ്തത്. വ്യാപാരത്തിലും വില കയറി

യെസ് ബാങ്ക് ഓഹരികൾ ഇന്നും താഴോട്ടാണ്. രാവിലെ വില അഞ്ചു ശതമാനം താണു.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 1835 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയായി.


Tags:    

Similar News